മലയാളികളുടെ പ്രിയ താരമായ കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വേർപാടിന്റെ ദുഖത്തിലാണ് മലയാള സിനിമ. പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യം കൊച്ചു പ്രേമന്റെ ജീവൻ എടുക്കുകയായിരുന്നു.
കൊച്ചു പ്രേമന്റെ പെട്ടെന്നുള്ള മരണത്തിൽ നിരവധി പേർ ആദരാജ്ഞലികൾ നേർന്നുകൊണ്ട് എത്തിയിരുന്നു.നിരവധി താരങ്ങൾ ആദരാജ്ഞലികൾ നേർന്നിരുന്നു.
തന്റേതായ ശൈലിയിൽ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ആ ഹാസ്യമാന്ത്രികൻ ഇനി ഇല്ലായെന്നത് സിനിമാസ്വാദകരെയും നൊമ്പരപ്പെടുത്തു.
തന്റെതായ രീതിയിൽ പ്രേക്ഷകരെ കോമഡി പറഞ്ഞു ചിരിപ്പിച്ച കൊച്ചുപ്രേമനെയാണ് മലയാളികൾക്ക്ഏ റെ പരിചിതം. എന്നാല്‍ പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ നിരാഹാരം കിടന്ന കൊച്ചു പ്രേമനെ അധികം ആര്‍ക്കും അറിയില്ല.
സിനിമ കഥ പോലെ രസകരമാണ് കൊച്ചു പ്രേമന്റെ പ്രണയ കഥ.സിനിമയിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ഗിരിജയാണ് കൊച്ചു പ്രേമന്റെ ഭാര്യ.
7ദിവസത്തോളം നിരാഹാരം കിടന്നാണ് ഗിരിജയെ കൊച്ചു പ്രേമൻ സ്വന്തമാക്കുന്നത്.നാടകത്തില്‍ അഭിനയിക്കുന്ന കാലത്താണ് ഗിരിജയെ കൊച്ചു പ്രേമൻ കാണുന്നതും പ്രണയിക്കുന്നതും.
കൊച്ചുപ്രേമന്റെ ഇളയ അനുജത്തിയെ പാട്ട് പഠിപ്പിക്കാനായി വന്നിരുന്ന ടീച്ചറിന്റെ റൂം മേറ്റായിരുന്നു ഗിരിജ.
ടീച്ചറിന്റെ കൂടെ ഗിരിജയും വരും. അവരെ തിരികെ കൊണ്ടുവിടേണ്ട ജോലി കൊച്ചു പ്രേമനാണ്. അങ്ങനെ കൊണ്ടുവിട്ട് കൊണ്ടുവിട്ട് ഒടുവിൽ ഗിരിജയോട് പ്രേമന് പ്രണയം തോന്നുകയായിരുന്നു.
തന്റെ ഇഷ്ടം ഗിരിജയോട് പറഞ്ഞപ്പോൾ ഗിരിജ ഇത് എതിർത്തിരുന്നു. എത്ര ശ്രമിച്ചിട്ടും ഗിരിജ സമ്മതം മൂളിയില്ല. ഗിരിജ സമ്മതം അറിയിക്കാതെ ആയതോടെ കൊച്ചു പ്രേമൻ നിരാഹാരം കിടക്കാൻ തുടങ്ങി.
ഏഴു ദിവസം പ്രേമൻ നിരാഹാരം കിടന്നു. ഏഴാമത്തെ ദിവസം ആയപ്പോൾ പ്രേമൻ തലകറങ്ങി വീണു. എല്ലാവരും നടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് തന്നെ കെട്ടാന്‍ വേണ്ടിയാണ് പ്രേമൻ, നിരാഹാരം കിടന്നതെന്ന് ഗിരിജ അറിയുന്നത്.
പിന്നീട് കൊച്ചു പ്രേമനെ വിവാഹം കഴിക്കാൻ ഗിരിജ സമ്മതിക്കുക ആയിരുന്നു. എന്നാൽ ഈ ബന്ധം ഗിരിജയുടെ വീട്ടുകാർ എതിർത്തു.
ഇതോടെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് ഇത് വലിയ കോലാഹലങ്ങൾ ഉണ്ടായി.
പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ കൊച്ചു പ്രേമൻ ഗിരിജയെ വിവാഹം കഴിക്കുകയായിരുന്നു.കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷം കൊച്ചു പ്രേമന്റെ സന്തത സഹചാരിയായി ഗിരിജയും ഒപ്പം ഉണ്ടായിരുന്നു.