കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ബിഗ് ബോസ് സീസണ് മൂന്നിലെ വിന്നറെ പ്രഖ്യാപിച്ചത്. പ്രേക്ഷകര്‍ പറഞ്ഞത് പോലെ മണിക്കുട്ടന് തന്നെയാണ് ആ സ്ഥാനത്ത് എത്തിയത്. 8 മത്സരാര്‍ത്ഥികളില്‍ നിന്നാണ് ഒരാളെ തിരഞ്ഞെടുത്തത്. എട്ട് പേര് ഫൈനലില്‍ എത്തിയെങ്കിലും ഫൈനല്‍ ഫൈവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മണിക്കുട്ടന്, സായി വിഷ്ണു, ഡിംപല്‍ ഭാല്‍, റംസാന്, അനൂപ് കൃഷ്ണന് എന്നിവരാണ്. നല്ല സപ്പോര്‍ട്ട് ലഭിച്ച മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്. അര്‍ഹിച്ച സ്ഥാനം തന്നെയാണ് മണിക്കുട്ടന് ലഭിച്ചതെന്ന് പ്രേക്ഷകരും പറഞ്ഞു.
ഇവിടെ ഏഴാം സ്ഥാനത്ത് ആയിരുന്നു റിതു മന്ത്ര എത്തിയത്. എന്നാല്‍ അവള് ആ സ്ഥാനത്ത് ആയിരുന്നില്ല എത്തേണ്ടിയിരുന്നത് എന്നാണ് ഇപ്പോള്‍ കിടിലന്‍ ഫിറോസ് പറയുന്നത്. ബിഗ് ബോസിലെ ജനുവിന് ഗെയിമറിലൊരാളാണ് ഋതുവെന്ന് കിടിലന്‍ ഫിറോസ് പറയുന്നു.
ആളുകളുമായി സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴുമെല്ലാം കൊടുക്കേണ്ട ജനുവിനിറ്റി അവള് നല്‍കിയിരുന്നു. ബിഗ് ബോസിനകത്ത് എങ്ങനെയായിരുന്നോ അത് പോലെ തന്നെയാണ് അവള് പുറത്തും. വ്യക്തി ജീവിതത്തിലെ ഋതുവിന്റെ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അലക്കുന്നയാളോട് പറയാനുള്ളത് അത് അദ്ദേഹത്തിന്റെ സ്വകാര്യതയാണ്. അത്തരത്തിലുള്ള ചിത്രങ്ങള്‍ പബ്ലിക് പ്ലാറ്റ്ഫോമിലൊക്കെ വന്നാല്‍ ചിലപ്പോള്‍ എല്ലാവര്ക്കും അത് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ഋതു അതും നേരിട്ടു ഫിറോസ് പറഞ്ഞു.
ചെന്നൈയില്‍ വെച്ചായിരുന്നു ബിഗ് ബോസ് സീസണ് മൂന്ന് ഫിനാലെയുടെ ഷൂട്ട് നടന്നത്. ലാലേട്ടന് തന്നെയാണ് വിന്നറെ പ്രഖ്യാപിച്ചിരുന്നത്. അതേസമയം ബിഗ് ബോസ് സീസണ് മൂന്ന് കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. ഷോ അവസാന ഘട്ടത്തേക്ക് എത്തി നില്‍ക്കവെയാണ് ഷോ നിര്‍ത്തേണ്ടി വന്നത്. കഴിഞ്ഞ സീസണും കൊവിഡ് സാഹചര്യം മൂലം നിര്‍ത്തേണ്ടി വന്നു.