സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് കിച്ച സുദീപിന്റെ ഒരു വീഡിയോ ആണ്.താരത്തെ കണ്ടപ്പൾ ഫോട്ടോ എടുക്കാൻ ഒരുപാട് പേർ കൂടി നിന്നപ്പോൾ അതിൽ ഒരു സ്ത്രി ഇടയിൽ വന്ന് ഫോട്ടോ എടുക്കുന്ന ഓരാളെ ഒച്ചത്തിൽ ചീത്ത പറയുമ്പോൾ അതിനിടയിൽ ശാന്തനായി നിന്നുകൊണ്ട് എല്ലാവരുടെയും ഒപ്പം ഫോട്ടോ എടുക്കുന്ന താരം അണ് ഇപ്പോൾ ഹീറോ.താരത്തിന്റെ ഈ സൗമ്യമായ പ്രകൃതത്തെ പ്രശംസിച്ചു കൊണ്ട് ഭാഷാ ഭേതമന്യേ ആരാധകർ എത്തുന്നുണ്ട്.MR.DKANNADA എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ഉള്ളത്.ഇതിനോടകം നിരവധി പേരാണ് ഇതിന് കമന്റും ലൈക്കും ചെയ്തിരിക്കുന്നത്.അതെ സമയം ഒച്ചത്തിൽ സംസാരിച്ച സ്ത്രീയെ പ്രതികൂലിച്ചും നിരവധി പേർ കമന്റുമായി എത്തുന്നുണ്ട്.
മറ്റൊന്ന് താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ സി സ്റ്റുഡിയോസ് നേരത്തെ രംഗത്ത് വന്നിരുന്നു. മഗധീര, ബാഹുബലി, ആർആർആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആർ ചന്ദ്രുവാണ് സംവിധാനം.ആർ ചന്ദ്രു ഒരുക്കുന്ന ചിത്രങ്ങൾക്ക് വ്യത്യസ്തയും പുതുമയും ഉറപ്പാണെന്നും ഈ ചിത്രത്തിനും ഒരുപാട് പ്രത്യേകതകൾ ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കും. വിജയേന്ദ്ര പ്രസാദ് എഴുതിയ ഇരുപത്തി അഞ്ചിൽപരം ചിത്രങ്ങളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളായിരുന്നു. നന്ദി അവാർഡും ഫിലിം ഫെയർ അവാർഡുകളും കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ പുതിയ ചിത്രം ആർ സി സ്റ്റുഡിയോസിന്റെ ബാനറിൽ ബിഗ് ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ഈ തിത്രത്തിനു പുറമേ ഈ വർഷം മറ്റ് അഞ്ച് സിനിമകൾ കൂടി ആർ സി സ്റ്റുഡിയോസ് തിയേറ്ററുകളിലെത്തിക്കും. പിആർഒ: പ്രതീഷ് ശേഖർ.
ചിത്രം പാൻ ഇന്ത്യ സങ്കൽപ്പത്തെ തകർക്കുകയും ആഗോള സിനിമാ സങ്കൽപ്പമുള്ള ഇന്ത്യയിൽ നിന്നുള്ള ഹൈ ബഡ്ജറ്റ് ചിത്രമായി മാറുകയും ചെയ്യുന്നു. ഈ ചിത്രത്തിലൂടെ ആർ സി സ്റ്റുഡിയോസ് ഇന്ത്യൻ സിനിമയിൽ കഴിവുള്ള യുവതലമുറക്ക് അവരുടെ സിനിമാ സങ്കൽപ്പത്തിനപ്പുറം ആഗോള തലത്തിൽ രൂപപ്പെടുന്ന സിനിമയുടെ ഭാഗമാകാൻ സഹായിക്കുകയും ചെയ്യുന്നു. കിച്ച സുദീപിന്റെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ച ഈ ചിത്രം ഈ മൂന്ന് പ്രതിഭകളുടെ ഒത്തു ചേരലിനുമപ്പുറം സിനിമാ വ്യവസായത്തിന്റെ ഭാവി വികസനത്തിന് സഹായിക്കുമെന്നുറപ്പാണ്.
View this post on Instagram