ഖുശ്ബു എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പല മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമാണ് ഇവർ. താരത്തിൻ്റെ ഭർത്താവാണ് സുന്ദർ. അദ്ദേഹം അറിയപ്പെടുന്ന ഒരു സംവിധായകനാണ്. ഇപ്പോഴിതാ പുതിയൊരു വിശേഷമാണ് ശ്രദ്ധനേടുന്നത്.
ഇവരുടെ മൂത്ത മകൾ ആണ് അവന്തിക. അവന്തിക അഭിനയത്തിലേക്ക് ചുവടു വയ്ക്കുകയാണ്. ലണ്ടനിലെ ആക്ടിംഗ് സ്കൂളിൽ നിന്നും താരം കോഴ്സ് പൂർത്തീകരിച്ചു. സ്വന്തമായി കരിയർ പടുത്തുയർത്താൻ മകൾ ആഗ്രഹിക്കുന്നു എന്ന കുശ്ബു പറയുന്നു.
And BTW my elder one just finished her acting course with flying colors in one of the most prestigious acting school in London. Her struggle starts now as she wants to make it on her own. So no, we won’t be launching her or recommending her anywhere. She needs your blessings 🙏🙏
— KhushbuSundar (@khushsundar) May 27, 2022
താനോ അവളുടെ അച്ഛന് എവിടെയും ശുപാർശ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ലണ്ടനിലെ ഏറ്റവും പ്രശസ്തമായ അഭിനയ സ്കൂളിൽ നിന്നും അവൾ കോഴ്സ് പൂർത്തിയാക്കി. സ്വന്തമായി കരിയർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന അവളുടെ പോരാട്ടം ഇവിടെ ആരംഭിക്കുന്നു. അവളെ ഞങ്ങൾ ലോഞ്ച് ചെയ്യുകയോ ശുപാർശ ചെയ്യുകയോ ചെയ്യില്ല. അവൾക്ക് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം. ട്വിറ്ററിൽ താരം കുറിച്ചു.
നിരവധിപേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.എത്ര മഹത്തായ തീരുമാനം ആണ് ഇത് എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. എല്ലാവരും നെപ്പോട്ടിസവും കളിക്കുമ്പോൾ ഇവർ അതിൽനിന്നും വ്യത്യസ്തമായ വഴി സ്വീകരിച്ചു എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.