അമേരിക്കന്‍ ഫാസ്റ്റ്ഫുഡ്ചെയിന് കെഎഫ്സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കെന്റക്കി ഫ്രൈഡ് ചിക്കന്‍ ഭക്ഷ്യ കമ്പനിയെ അയോധ്യയിലേക്ക് സ്വാഗതം ചെയ്ത് അധികൃതര്‍. എന്നാല്‍ ചിക്കന്‍ വിഭവങ്ങള്‍ വിളമ്പാന്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കെഎഫ്സി ഉപഭോക്താക്കള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ നല്‍കാവൂ എന്നാണ് ഭരണകൂടത്തിന്റെ നിബന്ധന. വെജിറ്റേറിയന്‍ ഇനങ്ങള്‍ മാത്രം വില്ക്കാന് തീരുമാനിച്ചാല്‍ കെഎഫ്സിക്ക് പോലും സ്ഥലം നല്കാന് ഞങ്ങള്‍ തയ്യാറാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള 15 കിലോമീറ്റര്‍ തീര്‍ഥാടന പാതയില്‍ മദ്യവും മാംസവും വില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു.
എന്നാല്‍ വെജിറ്റേറിയന്‍ കെഎഫ്സി എന്ന വാര്‍ത്തയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ എത്തുകയാണ്
‘അയോധ്യയിലെ കെഎഫ്സി എന്നാല്‍ കെന്റക്കി ഫ്രൈഡ് ക്യാപേജ് ആയിരിക്കും എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.