കമ്പ്യൂട്ടറുകൾ ഉപയോഗിക്കാത്തവരായി ഇന്ന് ആരുമില്ല. നമ്മുടെ സംസ്ഥാനം കേരളമാണ് ഇന്ത്യയിൽ ഏറ്റവുമധികം കമ്പ്യൂട്ടർ ലിറ്ററസി നേടിയ സംസ്ഥാനം. എന്നാൽ കമ്പ്യൂട്ടറുകളെ കുറിച്ച് ഇന്നും നമുക്ക് അറിയാത്തതായി ഒരുപാട് കാര്യങ്ങളുണ്ട്.
കമ്പ്യൂട്ടറിൻറെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നാണ് കീബോർഡ്. ടച്ച് സ്ക്രീൻ ഇല്ലാത്ത എല്ലാ കമ്പ്യൂട്ടർ ഡിവൈസുകളിലും ഒരു കീബോർഡ് നമ്മൾ വേറെ തന്നെ ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട് ഈ കീബോർഡിൽ.
ഈ കീബോർഡിലെ രണ്ട് സ്വിച്ചുകൾ മാത്രം കുറച്ച് വ്യത്യസ്തമാണ്. എഫ്, ജെ എന്നീ രണ്ട് അക്ഷരങ്ങളുടെ കീ മാത്രം മറ്റുള്ളവയിൽ നിന്നും ചെറുതായി വ്യത്യസ്തമാണ്.
ഈ രണ്ട് സ്വിച്ച്കൾക്കും ചെറിയ ഒരു മുഴ നിങ്ങൾ ശ്രദ്ധിച്ചു കാണും. എന്തിനുവേണ്ടിയാണ് ഈ മുഴ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നമ്മൾ കീബോർഡിൽ ടൈപ്പ് ചെയ്യുന്നത് രണ്ട് കൈകളും ഉപയോഗിച്ചുകൊണ്ടാണ്. അല്ലെങ്കിൽ അതാണ് യഥാർത്ഥ ടൈപ്പിംഗ് രീതി. ഇങ്ങനെ ടൈപ്പ് ചെയ്യുമ്പോൾ ടൈപിംഗ് സുഖകരമാക്കാൻ വേണ്ടിയാണ് ഈ രണ്ടു മുഴകൾ കൊടുത്തിട്ടുള്ളത്.
നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ ഒരിക്കലും കീബോർഡിൽ നോക്കി ടൈപ്പ് ചെയ്യാൻ പാടില്ല. സ്ക്രീനിൽ ആയിരിക്കണം നമ്മുടെ കണ്ണ്. ഇങ്ങനെ ടൈപ്പ് ചെയ്യുന്നവർക്ക് അവരുടെ വിരലുകൾ കൃത്യമായ സ്ഥലത്ത് നിലയുറപ്പിക്കാൻ വേണ്ടിയാണ് ഈ മുഴകൾ കൊടുത്തിട്ടുള്ളത്.
ഇരു കൈകളിലെയും ചൂണ്ടുവിരൽ ഈ മുഴകൾക്ക് മുകളിൽ കൃത്യമായി വെക്കണം. ഇടത്തെ കയ്യിലെ ചൂണ്ടുവിരൽ എഫ് എന്ന അക്ഷരത്തിനു മുകളിലും വലത്തേ കയ്യിലെ ചൂണ്ടുവിരൽ ജെ എന്ന അക്ഷരത്തിനു മുകളിലും ആയിരിക്കണം നമ്മൾ വയ്ക്കേണ്ടത്.
ഇതാണ് ശരിയായ പൊസിഷൻ. ഇതിലൂടെ നമ്മൾക്ക് മറ്റ് അക്ഷരങ്ങളുടെ സ്വിച്ചുകൾ എവിടെയാണ് എന്നും ലൊക്കേറ്റ് ചെയ്യുവാൻ സാധിക്കും. ഇതിലൂടെ ടൈപ്പിംഗ് വളരെ എളുപ്പം നടക്കും.