മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദിലീപേട്ടൻ. മലയാളത്തിലെ ജനപ്രിയ നായകൻ ആരാണ് എന്ന് ചോദിച്ചാൽ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ദിലീപേട്ടൻ എന്ന ഒറ്റ പേര് മാത്രമേ പറയുകയുള്ളൂ. അത്രത്തോളം മലയാളികളുടെ നിത്യ ജീവിതത്തിൻറെ ഭാഗമായി പോയിട്ടുള്ള നടനാണ് ദിലീപേട്ടൻ. സിഐഡി മൂസ കണ്ടു ചിരിക്കാത്ത മലയാളികൾ ആരും തന്നെ ഇല്ല എന്ന് വേണമെങ്കിൽ പറയാം. എന്നാൽ കഴിഞ്ഞ കുറേ വർഷക്കാലമായി താരം സിനിമയിൽ അത്ര ആക്ടീവ് അല്ല. ഇതുകൊണ്ട് ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്നത് മലയാള സിനിമ മേഖല തന്നെയാണ്. മനസ്സറിഞ്ഞ് ഒന്ന് ചിരിച്ചിട്ട് കുറെ വർഷങ്ങളായി എന്നാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ പറയുന്നത്.
മലയാളി പ്രേക്ഷകരുടെ എല്ലാ പരാതിയും രണ്ടുദിവസത്തിനകം തീരും. മലയാളത്തിൽ വർഷങ്ങൾക്കുശേഷം വീണ്ടും ഒരു ഫുൾ ഓൺ കോമഡി പടം വരാൻ പോവുകയാണ്. നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് കേശു ഈ വീടിൻറെ നാഥൻ. ദിലീപേട്ടൻ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഉർവശി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കോമഡി താരങ്ങളുടെ ഒരു വലിയ നിര തന്നെയാണ് ചിത്രത്തിലുള്ളത്. അതുകൊണ്ടുതന്നെ നിർത്താതെ പൊട്ടി ചിരിക്കാനുള്ള വക ചിത്രത്തിലുണ്ടാകും എന്നാണ് മലയാളി പ്രേക്ഷകർ വിശ്വസിക്കുന്നത്.
അതേസമയം ഇപ്പോൾ ഒരു സന്തോഷവാർത്ത പുറത്തുവിട്ടിരിക്കുകയാണ് ദിലീപേട്ടൻ. വർഷങ്ങൾക്കുശേഷം വീണ്ടും ഒരു ഗാനത്തിൽ യേശുദാസ് പാടി അഭിനയിക്കുകയാണ്. കേശു എന്ന ചിത്രത്തിലാണ് ദാസേട്ടൻ വീണ്ടും പാടി അഭിനയിക്കുന്നത്. ഇതിൻറെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മനോഹരമായ പാട്ടാണല്ലോ ഇത് എന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്. പാട്ടിനെ ഇരുകൈയും നീട്ടി മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു.
ഓൺലൈൻ റിലീസ് ആയിട്ടാണ് ചിത്രം എത്തുന്നത്. ഹോട്ട്സ്റ്റാർ വഴിയാണ് സിനിമയുടെ റിലീസ്. ഡിസംബർ 31ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ദിലീപേട്ടനും ഡോക്ടർ സക്കറിയാ തോമസും ചേർന്നാണ് സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. സജീവ് പാഴൂർ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. എന്തായാലും മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയാണ് ഈ അടിപൊളി സിനിമയ്ക്ക് വേണ്ടി.