Social Media

‘വിവേകപൂര്‍വം ചിന്തിക്കുമെങ്കില്‍ പത്രത്താളുകളില്‍ ചിത്രമടക്കം ചരിത്രമാകാതിരിക്കാന്‍ നമുക്കും കഴിയും’; ‘പപ്പട’ത്തെ ഏറ്റെടുത്ത് കേരള പൊലീസും

കഴിഞ്ഞ ദിവസമാണ് ‘പപ്പടം’ വാര്‍ത്തകളില്‍ നിറയുന്നത്. ആലപ്പുഴയിലെ ഒരു വിവാഹ സദ്യയില്‍ പപ്പടത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കൈവിട്ടു പോകുകയും വന്‍ തല്ല് നടക്കുകയും ചെയ്തു. തമ്മില്‍ തല്ലില്‍ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. അങ്ങനെ പപ്പടവും പത്രത്താളുകളില്‍ പ്രധാനവാര്‍ത്തയായി. ഇപ്പോഴിതാ പപ്പടത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിനൊപ്പം കേരള പൊലീസും ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കേരള പൊലീസ് ഇത്തവണ ട്രാഫിക് ബോധവത്ക്കരണത്തിലാണ് പപ്പടത്തെ ഉള്‍പ്പെടുത്തിയത്.

- Advertisement -

കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ, ‘നിരത്തുകളില്‍ ഒന്ന് ക്ഷമിക്കുമെങ്കില്‍ … വിവേകപൂര്‍വം ചിന്തിക്കുമെങ്കില്‍ പത്രത്താളുകളില്‍ ചിത്രമടക്കം ചരിത്രമാകാതിരിക്കാന്‍ നമുക്ക് കഴിയും’ . കൂടെ പപ്പടത്തിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ആലപ്പുഴക്കാര്‍ക്കിട്ടുള്ള താങ്ങാണോ എന്നാണ് പലരും ചോദിച്ചത്. ‘വന്ന് വന്ന് പൊലീസുകാര്‍ വരെ ട്രോളി തുടങ്ങിയെന്നും ആലപ്പുഴയുടെ ഒരു അവസ്ഥയേ’ എന്നുമാണ് ഒരാളുടെ കമന്റ്. അതിനിടെ ഇത് പൂരിയാണോ പപ്പടമാണോ എന്ന് കമന്റിട്ട ഒരാള്‍ക്ക് ഒന്ന് സൂക്ഷിച്ച് നോക്കിക്കേ എന്ന് പൊലീസ് തന്നെ മറുപടി നല്‍കി. കേരള പൊലീസിന്റെ പോസ്റ്റ് എന്തായാലും വൈറലായിട്ടുണ്ട്.

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമാണ് സദ്യക്കിടെ തല്ല് നടന്നത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Rathi VK

Recent Posts

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

1 min ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

16 mins ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

30 mins ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

49 mins ago

പ്രഭുദേവ ചതിച്ചു, ആയിരക്കണക്കിന് പിഞ്ചുകുട്ടികൾ പൊരി വെയിലത്ത് നരകിച്ചു, ഒടുവിൽ ക്ഷമാപണം നടത്തി താരം തടിയൂരി, നിലയ്ക്കാത്ത ചീത്തവിളികളുമായി കുട്ടികളുടെ രക്ഷിതാക്കൾ, സംഭവം ഇങ്ങനെ

ലോക റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞദിവസം ചെന്നൈയിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഒരു നൃത്ത പരിപാടി ആയിരുന്നു സംഘടിപ്പിച്ചിരുന്നത്.…

2 hours ago

സിനിമ മേഖലയിൽ അപ്രതീക്ഷിത വിയോഗം, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

അപ്രതീക്ഷിതമായ ഒരു വിയോഗമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തമിഴ് സിനിമ മേഖലയിൽ നിന്നുമാണ് ഈ വിയോഗം ഉണ്ടായിരിക്കുന്നത്. തമിഴകത്തിന്റെ പ്രിയ ഗായികമാരിൽ…

2 hours ago