ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയില്‍ ചുവടുറപ്പിച്ച താരമാണ് കീര്‍ത്തി സുരേഷ്. മഹേഷ് ബാബു നായകനാകുന്ന’സര്‍ക്കാരു വാരി പാട്ട’ എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റേതായി പുറത്തുവരാനിരിക്കുന്നത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ തനിക്ക് പറ്റിയൊരു അബന്ധത്തെ കുറിച്ച് പറയുകയാണ് കീര്‍ത്തി സുരേഷ്.
നടന് മഹേഷ് ബാബുവിനെ അബദ്ധത്തില്‍ തല്ലേണ്ടിവന്നതിനെ കുറിച്ചാണ് കീര്‍ത്തി സുരേഷ് പറയുന്നത്. സിനിമയുടെ അവസാന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഷൂട്ടിങ്ങിനിടെ തന്റെ ഭാഗത്തു നിന്ന് ചെറിയ പിഴവുപറ്റിയെന്നും മൂന്ന് പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുഖത്തടിച്ചതെന്നും കീര്‍ത്തി പറയുന്നു. തെറ്റുമനസിലാക്കി അപ്പോള്‍ത്തന്നെ മാപ്പുചോദിച്ചു. വളരെ കൂളായാണ് മഹേഷ് ബാബു പെരുമാറിയതെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു
‘സര്‍ക്കാരു വാരി പാട്ട’ സംവിധാനം ചെയ്യുന്നത് പരശുറാം ആണ്. പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ആര് മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മെയ് 12ന് ചിത്രം തീയറ്ററുകളിലെത്തും.