മലയാളികള്‍ക്ക് പ്രിയപ്പെട്ട എംഎല്‍എയും നടനുമാണ് കെബി ഗണേഷ് കുമാര്‍. നടന് എന്ന നിലയിലും എംഎല്‍എ എന്ന നിലയിലും നിരവധി ആരാധകരുള്ള ഗണേഷ് കുമാറിനെ തേടി പുതിയ സന്തോഷം എത്തിയിരിക്കുകയാണ്.
കെബി ഗണേഷ് കുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. നേരത്തെ മലയാളത്തിലെ ഉള്‍പ്പെടെ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഗോള്‍ഡന്‍ വീസയുടെ കടലാസുപണികള്‍ നടത്തിയ ഇസിഎച് ഡിജിറ്റല്‍ മുഖേനയായിരുന്നു ഗണേഷ് കുമാറിന് വിസ ലഭിച്ചത്.
ഇസിഎച് ഡിജിറ്റലിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് വീസ പതിച്ച എമിറേറ്റ്സ് ഐഡി അദ്ദേഹം ഏറ്റുവാങ്ങി.
തന്റെ ഗോള്‍ഡന്‍ വിസ മറുനാടന്‍ മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നതായി വിസ ഏറ്റുവാങ്ങി ഗണേഷ് കുമാര്‍ പറഞ്ഞു.കലാകാരനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും യുഎഇ സര്‍ക്കാര്‍ തനിക്ക് സ്നേഹത്തോടെ നല്കിയ അംഗീകാരമായി ഞാനിതിനെ കാണുന്നു.
പ്രവാസി മലയാളികള്‍ എല്ലാവരും ഇതിലൂടെ അംഗീകരിക്കപ്പെട്ടതായി കരുതുന്നു എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.
പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.