ബോളിവുഡിൽ ഇപ്പോൾ ചർച്ചയാവുന്നത് വിക്കി കത്രീന ദമ്പതികൾ ആണ്. കഴിഞ്ഞവർഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോഴിതാ കത്രീന ഗർഭിണിയാണ് എന്ന് തരത്തിലുള്ള അബ്യങ്ങളാണ് പ്രചരിക്കുന്നത്. താരം അമ്മയാവാൻ തയ്യാറെടുക്കുകയാണ് എന്ന് ചില ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടയിൽ താര ദമ്പതികളെ ഒരു ഡെന്റൽ ക്ലിനിക്കിന് പുറത്തുവച്ച് പാപ്പരാസികൾ പകർത്തുകയും ചെയ്തു. ഇവിടേക്ക് താരം വന്ന വസ്ത്ര രീതിയും ഇപ്പോൾ മാധ്യമങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെ ചിലർ താരം ഗർഭിണിയാണ് എന്ന് അവകാശവാദം ഉന്നയിക്കുന്നു. അടുത്തകാലത്തായി താരം വളരെ ലൂസ് ആയിട്ടുള്ള വസ്ത്രങ്ങളാണ് ഇടുന്നത് എന്നും ഇവർ പറയുന്നു.
കുറച്ചു മുൻപ് ഒരു ഓറഞ്ച് നിറത്തിലുള്ള ട്രൗസറുമായി താരം എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനോടൊപ്പം വളരെ ലൂസ് ആയിട്ടുള്ള വെളുത്ത ടോപ്പ് ആണ് ധരിച്ചത്. താരം നടന്നുപോകുന്ന ഒരു വീഡിയോയും ഓൺലൈനിൽ വൈറലാണ്. അതിനിടയിൽ താരത്തിന് ബേബി പമ്പ് കാണുവാൻ ഉണ്ട് എന്നും ചിലർ പറയുന്നു.
എന്തായാലും ഇരുവരെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ബോളിവുഡിൽ പരക്കുന്നത്. കോഫി വിത്ത് കരൺ എന്നാ ഷോയുടെ പുതിയ സീസണിൽ വിക്കി കൗശൽ ഈ അടുത്ത് പങ്കെടുത്തിരുന്നു. കത്രീനെ വിവാഹം കഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്ന് താരം വ്യക്തമാക്കി. അങ്ങനെയൊരു വ്യക്തി ജീവിതത്തിൽ എപ്പോഴും കൂടെ വേണം എന്നും വിക്കി അഭിപ്രായപ്പെട്ടു.