ആരാധകര്‍ ഏറെയുള്ള അവതാരകനാണ് കാര്‍ത്തിക് സൂര്യ. മഴവില്‍ മനോരമയില്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന പരിപാടിയില്‍ അവതാരകനായി എത്തിയതോടെയാണ് കാര്‍ത്തികിന് ആരാധകര്‍ ഏറെ ആയത്. മികച്ച വേ്ളാഗര്‍ കൂടിയാണ് കാര്‍ത്തിക്ക്. ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കു വെച്ചാണ് താരം എത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് തന്റെ വിവാഹക്കാരും കാര്‍ത്തിക് പറഞ്ഞത്.
നൂറാം വ്ളോഗില്‍ എന്തെങ്കിലും സ്പെഷ്യല്‍ ആയി ഉള്‍ക്കൊള്ളിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് വിവാഹവാര്‍ത്ത പറയാം എന്ന് കരുതിയത്. പുതിയ വീട് വച്ചിട്ട് മതി വിവാഹം എന്നായിരുന്നു എന്നാല്‍ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ, അപ്പോള്‍ അതങ്ങു നടക്കും. അങ്ങനെ ഇതും നടത്താം എന്ന് വിചാരിച്ചു എന്നാണ് കാര്‍ത്തിക് പുത്തന്‍ വ്ളോഗിലൂടെ പറയുന്നത്.
അച്ഛനും അമ്മയും കസിന്സും ചേര്‍ന്ന് പെണ്ണ് ചോദിക്കാന്‍ പോകുന്നു. പെണ്‍കുട്ടിയെ ഞാന്‍ തന്നെയാണ് കണ്ടുപിടിച്ചത്. ഇതിനുപിന്നില്‍ കുറച്ച് കഥയൊക്കെയുണ്ടെന്നും അത് താന്‍ പിന്നെ പറയാം എന്നും കാര്‍ത്തിക് പറഞ്ഞു.
നമ്മുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് സന്തോഷകരമായി മുന്പോട്ട് പോകണം എന്നാണ് ഭാവി മരുമളോട് പറയാന്‍ ഉള്ളതെന്നും അച്ഛനും അമ്മയും പറഞ്ഞു. വിവാഹം സിംമ്പിള്‍ ആയിരിക്കും എന്നും താരവും അച്ഛനും അമ്മയും പറഞ്ഞത്.