നിരന്തരമായ പവര്‍കട്ടിന് പരിഹാരം കണ്ടെത്തി കര്‍ണാടക സ്വദേശി. വീട്ടില്‍ കറന്റില്ലാത്ത സമയത്ത് വൈദ്യുതി ഓഫിസില്‍ പോയാണ് എം ഹനുമാന്തപ്പ വീട്ടുസാധനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്. കര്‍ണാടകയിലെ ശിവമോഗ്ഗ ജില്ലയിലാണ് സംഭവം.
മിക്സിയും മൊബൈല്‍ ഫോണുമായാണ് ഹനുമാന്തപ്പ വൈദ്യുതി ഓഫിസില്‍ എത്തുന്നത്. നാല് മണിക്കൂറോളം മാത്രമാണ് ഇവര്‍ക്ക് വീട്ടില്‍ കറന്റ് ലഭിക്കുക. ഇതിനെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് വീട്ടില്‍ വന്ന വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരോട് ഹനുമാന്തപ്പ പരാതി പറഞ്ഞു. വൈദ്യതി വിതരണ ഓഫിസില്‍ പോയി ആവശ്യങ്ങള്‍ പറയൂ എന്നാണ് ഉദ്യോഗസ്ഥന് പറഞ്ഞത്. തുടര്‍ന്നാണ് ഹനുമാന്തപ്പ വൈദ്യുതി ഓഫിസില്‍ പോയി കറന്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്.
മഴ കാരണമാണ് വൈദ്യുതി തടസ്സം നേരിടുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. ഒരു മാസത്തിനുള്ളില്‍ ശരിയായ വൈദ്യുതി ഇവര്‍ക്ക് ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.