ബോളിവുഡ് ഏറെ പ്രതീക്ഷിച്ചു പുലർത്തിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻറെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കഴിഞ്ഞ ദിവസമാണ് ചിത്രം പുറത്തിറങ്ങിയത്.
സിനിമയുടെ ആദ്യദിന കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിന ചിത്രം ഏതാണ്ട് 37 കോടി രൂപ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. വിദേശ മാർക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണം നേടുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിൻറെ നിർമ്മാതാവ് കരൺ ജോഹർ ഇപ്പോൾ സിനിമയുടെ ആദ്യദിന കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ്.
Humbled…grateful…yet can’t control my excitement! Thank you♥️ #Brahmastra pic.twitter.com/00pl9PGO5K
— Karan Johar (@karanjohar) September 10, 2022
ഏതാണ്ട് 75 കോടി രൂപയോളം ആഗോള ബോക്സ് ഓഫീസിൽ നിന്നായി ചിത്രം കളക്ട് ചെയ്തു എന്ന് ഇദ്ദേഹം പുറത്തുവിട്ട വാർത്തയിൽ പറയുന്നു. ഒരു പ്രവർത്തി ദിനത്തിൽ ഇത്രയും തുക സ്വന്തമാക്കുന്ന ആദ്യത്തെ ബോളിവുഡ് ചിത്രം എന്ന റെക്കോർഡും ബ്രഹ്മാസ്ത്ര സ്വന്തമാക്കിയിരിക്കുന്നു. അയാൾ മുഖർജിയാണ് ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചത്.
#Brahmastra creates HISTORY by emerging BIGGEST Non Holiday Opener of all time for a hindi film in India & Overseas .. All set for ₹ 100 cr + Mammoth Weekend in India..
Day- 1 WORLD WIDE GROSS – ₹ 75 cr .. #RanbirKapoor #AliaBhatt pic.twitter.com/nqdEFvnoqj
— Sumit Kadel (@SumitkadeI) September 10, 2022
ഒരു ഫാൻറസി ആക്ഷൻ അഡ്വഞ്ചർ ജോണറിൽ പെട്ട ചിത്രമാണ് ഇത്. ചിലപ്പോൾ ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഈ ആഴ്ച അവസാനം ഒന്നാം സ്വന്തമാക്കിയേക്കാം എന്നും ചില ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് തുടങ്ങിയ ഒരു ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. എന്തായാലും വാർത്തകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.