അഹമ്മദാബാദ്; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്കി ബോളിവുഡ് താരം കങ്കണ റണൗട്ട്. പ്രസിദ്ധമായ ശ്രീകൃഷ്ണ ദ്വാരകാധീശ് ക്ഷേത്രത്തില്‍ പ്രാര്ഥനയ്ക്കെത്തിയപ്പോഴായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നടി നല്‍കിയത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നടി തിരഞ്ഞെടുപ്പ് സൂചന നടത്തിയത്.ശ്രീകൃഷ്ണന് അനുഗ്രഹിച്ചാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആണ് നടി പറഞ്ഞത്.
അയോധ്യയില്‍ ശ്രീരാമ പ്രതിഷ്ഠ സാധ്യമാക്കിയതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെയും നടി പ്രശംസിച്ചു. സനാതന ധര്‍മത്തിന്റെ പതാക ലോകമെമ്പാടും ഉയര്‍ത്തപ്പെടണമെന്നും അവര്‍ പറഞ്ഞു.