വിളിച്ചു വരുത്തി ഫാറൂഖ് കോളേജ് അപമാനിച്ചുവെന്ന സംവിധായകന് ജിയോ ബേബിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന് കമല്‍. സംവിധായകന് ജിയോ ബേബിയെ അപമാനിച്ചത് അപലപനീയമാണ് എന്ന് കമല്‍ പറഞ്ഞു.
സിനിമ രംഗത്ത് സങ്കുചിതമായ മതചിന്തകള്‍ തിരുകിക്കയറ്റി അപകടപ്പെടുത്താന്‍ ശ്രമിക്കരുത്. സാംസ്കാരിക രംഗത്ത് ഭൂഷണമായ നടപടിയല്ല ഇതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി അന്താരാഷ്ട്ര പുസ്കോത്സവ വേദിയില്‍ നടന്ന ‘സംവിധായകരുടെ ലോകം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കഴിഞ്ഞ ദിവസമാണ് ഫാറൂഖ് കോളേജിന് എതിരെ ജിയോ ബേബി രംഗത്ത് വന്നത്. വിളിച്ച് വരുത്തി അപമാനിച്ചു എന്നായിരുന്നു ജിയോ ബേബി ആരോപിച്ചത്.
പരിപാടി റദ്ദാക്കയിതും യൂണിയന്റെ മറുപടിയും തന്നെ അപമാനിതനാക്കുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ജിയോ ബേബിയുടെ നിലപാട്.
അതേസമയം ജിയോ ബേബിയുടെ ധാര്‍മിക മൂല്യങ്ങളുമായി ഫാറൂഖ് കോളേജ് പൊരുത്തപ്പെടുന്നില്ലെന്നും പരിപാടിയുമായി സഹകരിക്കുകയില്ലെന്നുമായിരുന്നു യൂണിയന്റെ വിചിത്ര വാദം.
ഇതിന് പിന്നാലെയാണ് ഫാറൂഖ് കോളേജ് മാനേജ്മെന്റ് പരിപാടി റദ്ദാക്കിയത്.