മലയാളത്തിലെ പ്രശസ്ത യുവ നടിമാരിൽ മുൻപന്തിയിൽ ആവും കല്യാണി പ്രിയദർശന്റെ സ്ഥാനം. നിരവധി ആരാധകരാണ് താരത്തിനുള്ളത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ മകളാണ് കല്യാണി.
നടൻ മോഹൻലാലിൻറെ മകനാണ് പ്രണവ് മോഹൻലാൽ. കുട്ടിക്കാലം മുതൽ കല്യാണിയും പ്രണവും അടുത്ത സുഹൃത്തുക്കളാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇരുവരുടെ വിവാഹത്തെ പറ്റിയുള്ള ഗോസിപ്പുകളും ഒട്ടും കുറവല്ല. പലപ്പോഴും ഇതിനെപ്പറ്റി പല വാർത്തകളും പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു വാർത്തയേ കുറിച്ച് മറുപടി പറയുകയാണ് കല്യാണി.
താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ ഒരു അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തിൽ ഒരു വ്യാജവാർത്ത തനിക്ക് ആദ്യമായി കിട്ടിയപ്പോൾ താൻ അച്ഛന് അയച്ചുകൊടുത്തു. ചിരിച്ചുകൊണ്ട് വെൽക്കം ടു ഇൻഡസ്ട്രി എന്നായിരുന്നു അച്ഛൻറെ മറുപടി എന്നാണ് താരം പറയുന്നത്.
തങ്ങൾ വളരെ ജോളി ആയിട്ടാണ് ഇത് കാണുന്നത്. താരം വ്യക്തമാക്കി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിൽ കല്യാണിയും പ്രണവ് മോഹൻലാലും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. സിനിമയിലെ പ്രകടനത്തിന് മഴവിൽ മനോരമ ബെസ്റ്റ് പെയർ പുരസ്കാരവും ഇവർക്ക് ലഭിച്ചിരുന്നു.