Social Media

ഇതൊക്കെ കണ്ട് അങ്ങനെ ചെയ്യരുതെന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്; സീതാകല്യാണ്‍ താരം അനൂപ് കൃഷ്ണന്‍ പറയുന്നു

സോഷ്യല്‍ മീഡിയ വിളിച്ച് പറയാതിരുന്ന പല മുഖങ്ങളുമാണ് ഇത്തവണ ബിഗ് ബോസില്‍ എത്തിയത്. സീരിയല്‍, സിനിമാ, മോഡലിംഗ്, നൃത്തം തുടങ്ങി വിവിധ മേഘലയില്‍ നിന്നാണ് മത്സരാര്‍ത്ഥികള്‍ എത്തിയത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട ഒരാളാണ് അനൂപ് കൃഷ്ണന്‍.

- Advertisement -

സീരിയല്‍ മേഘലയില്‍ തിളങ്ങി നിന്ന താരത്തെ ബിഗ് ബോസിലേക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഏഷ്യാനെറ്റില്‍ സംപ്രഷണം ചെയ്യുന്ന സീതാകല്യാണിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സീരിയലിലെ കല്യാണ്‍ എന്ന കഥാപാത്രത്തിലാണ് താരം എത്തിയത്.

അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് അഭിനയമേഘലയില്‍ കടന്ന് വന്നത് നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷമാണ്. ഒരുപാട് നാള്‍ അഭിനയം എന്ന മോഹവുമായി നടന്നു. അന്നൊന്നും അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നില്ല. പിന്നീട് പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സീരിയലില്‍ എത്തുന്നത്. ഒരു അഭിമുഖത്തിലാണ് ഈ കാര്യം താരം വെളിപ്പെടുത്തിയത്.

‘സീരിയല്‍ ഒരു മോശം സംഗതിയാണെന്ന് പലരും പറയും. അവിഹിതം, ചതി, അമ്മായിയമ്മ-മരുമകള്‍ പോര്, തുടങ്ങി മോശം കാര്യങ്ങളാണ് സീരിയലില്‍ കാണിക്കുന്നതെന്നാണ് പ്രധാന പരാതി. ഒന്ന് ചോദിക്കട്ടേ ഇതൊക്കെ നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നതല്ലേ. അല്ലാതെ വെറുതേ എന്തെങ്കിലുമൊക്കെ കാണിക്കുകയല്ലല്ലോ. അപ്പോള്‍ ഇതൊക്കെ കണ്ട് അങ്ങനെ ചെയ്യണമെന്നല്ല, ചെയ്യരുതെന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. അല്ലാതെ സീരിയല്‍ സമൂഹത്തെ മോശമാക്കും എന്ന അഭിപ്രായത്തോട് യോജിക്കാനാകില്ല’ താരം പറയുന്നു.

അനൂപ് സിനിമയില്‍ അഭിനയിച്ചെങ്കിലും അത്ര ശ്രദ്ധിക്കപ്പട്ടിരുന്നില്ല. എന്നാല്‍ സീതാകല്യാണത്തിലെ കല്യാണ്‍ എന്ന കഥാപാത്രത്തിന് പ്രേക്ഷകര്‍ കൊടുക്കുന്ന പിന്തുണ ചെറുതൊന്നുമല്ല. ഈ കഥാപാത്രത്തിന് പിന്നാലെയാണ് അനൂപ് ശ്രദ്ധിക്കപ്പെടുന്നത്. പട്ടാമ്പിക്കാരനായ അനൂപിന്റെത് കലാപരമായ പശ്ചാതലമുള്ള കുടുംബമല്ല. എന്നാല്‍ താരത്തിന്റെ അഭിനയ ജീവിതത്തിന് വീട്ടുക്കാര്‍ നല്ല സപ്പോര്‍ട്ടാണ്.

Anusha

Recent Posts

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

10 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

10 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

11 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

11 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

13 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

13 hours ago