പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന രീതിയിൽ ആണ് ഇപ്പോൾ സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവരും ചേർന്നാണ് കടുവ നിർമ്മിക്കുന്നത്. സിനിമയുടെ പ്രമോഷൻ വർക്കുകളുടെ തിരക്കിലാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.
ഇപ്പോഴിതാ ലിസ്റ്റിൻ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. താൻ നിർമ്മിച്ചിട്ടുള്ള ചിത്രങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ കാശ് ചിലവാക്കിയ ചിത്രം ഇതാണ് എന്ന് ഇദ്ദേഹം പറയുന്നു. ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ നെഗറ്റീവ് ആയി തന്നെ എഴുതിക്കോളൂ. എല്ലാവർക്കും ചിത്രം ഇഷ്ടപ്പെടുമെന്ന് തന്നെയാണ് തങ്ങളുടെ വിശ്വാസം. എന്തായാലും താരം പറഞ്ഞ കാര്യങ്ങൾക്ക് പ്രേക്ഷകർ കയ്യടിക്കുകയാണ്.
അത് പറയാനും ഒരു കോൺഫിഡൻസ് വേണം എന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഒരു ഇടവേളയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിലുണ്ട്. വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ഇദ്ദേഹം അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഇത്.
ചിത്രത്തിൽ നായികയായി എത്തുന്നത് സംയുക്ത മേനോൻ ആണ്. മലയാളത്തിന് പുറമേ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തുന്നുണ്ട്. ജിനു എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.