പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ശബരിമല ദര്‍ശനം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദര്‍ശനത്തിന് എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് കെ സുരേന്ദ്രന് അയ്യപ്പ ദര്‍ശനം നടത്തിയത്.
ഇതിന്റെ ചിത്രങ്ങളും സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം ശബരിമലയില്‍ കളഭാഭിഷേകത്തിന് കളഭം നല്‍കിയിട്ടും ദേവസ്വം ബോര്‍ഡ് മുഴുവന്‍ വഴിപാടുതുകയും വാങ്ങുന്നു എന്ന പരാതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് സന്നിധാനത്തെ കണ്ട്രോളര് ആന്‍ഡ് സ്പെഷ്യല്‍ ഓഫീസറോട് (പൊലീസ്) ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കളഭാഭിഷേകത്തിന് 38,400 രൂപയാണ് അടയ്ക്കേണ്ടത്. ഭക്തര്‍ ചന്ദനം വാങ്ങിക്കൊടുത്താല്‍ ദേവസ്വം ഫീസായ 12,500 രൂപ നല്കിയാല് മതിയെന്നിരിക്കെ കൊല്ലം സ്വദേശിയായ മാദ്ധ്യമപ്രവര്‍ത്തകനില്‍ നിന്ന് നവംബര്‍ 17 ന് മുഴുവന്‍ തുകയും ദേവസ്വം ബോര്‍ഡ് വാങ്ങിയിരുന്നു, ഇതാണ് കേസിന് ആധാരമായി പരിഗണിച്ചത്.