പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാംപായ ചിന്തിന് ശിബിരത്തിലെ പീഡന പരാതി നിസാരവത്കരിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. പീഡനപരാതി ചെറിയ രീതിയില്‍ മാത്രമേ ചര്‍ച്ചയായുള്ളൂവെന്നും ഇക്കാര്യത്തില്‍ തനിക്ക് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു.
അതേസമയം, ചിന്തന്‍ ശിബിറിനിടെ പീഡനം നടന്നുവെന്ന് പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. പീഡന പരാതി സംഘടനക്കുള്ളില്‍ തീര്‍ക്കില്ല. സംഘടനാ നടപടി മാത്രമാകില്ല ഉണ്ടാകുന്നത്. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുമായി സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും വി.ഡി സതീഷന് പറഞ്ഞു.
വാട്സ്ആപ്പില്‍ പ്രചരിക്കുന്ന പരാതിയുടെ പകര്‍പ്പ് ശരിയാണോ എന്ന് അന്വേഷിക്കും. സ്ത്രീകള്‍ക്ക് എതിരായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വി.ഡി സതീശന് കൂട്ടിച്ചേര്‍ത്തു.