അന്നും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് കാവ്യ മാധവനും ദിലീപും. ഇവര്‍ ഒന്നിച്ചെത്തിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. ബാലതാരമായി സിനിമയിലെത്തി നടിയായി മാറിയ താരമാണ് കാവ്യ മാധവന്. ദിലീപ് മലയാള സിനിമയില്‍ എത്തിയിട്ട് കാലങ്ങള്‍ ഏറെയായി, വിവാഹത്തോടെയാണ് കാവ്യ അഭിനയത്തില്‍ നിന്ന് മാറി നിന്നത്. ഇതിനുശേഷം സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമായിരുന്നില്ല താരം.
ഇപ്പോഴിതാ കലിയുഗ ജ്യോതിഷന് എന്ന് സ്വയം വിളിക്കുന്ന ഡോക്ടര്‍ സന്തോഷ് നായര്‍ നടത്തിയ പ്രവചനങ്ങളാണ് ചര്‍ച്ചയാവുന്നത്. ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് മോശം സമയത്താണ് ഇരുവര്‍ക്കും മൂന്നാം വിവാഹത്തിനും യോഗമുണ്ടെന്ന് , ദിലീപിന് കാരാഗ്രഹ വാസത്തിനും യോഗം കാണുന്നുണ്ടെന്ന് ഡോക്ടര്‍ സന്തോഷിന്റെ പ്രവചനം.
ഇവരുടെ വിവാഹം നടക്കുന്ന സമയത്ത് ഒരാള്‍ക്ക് കണ്ടകശനിയും മറ്റൊരാള്‍ക്ക് 7 ശനിയും ആയിരുന്നു. ഈ സമയത്ത് വിവാഹം കഴിക്കുക എന്നത് പ്രയാസമാണ്. അതു മാറികടന്ന് വിവാഹം കഴിച്ചാല്‍ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടാവും.
അതേസമയം ദൈവത്തില്‍ വിശ്വാസമുള്ളവരാണ് കാവ്യയും ദിലീപും. എന്നാല്‍ വിവാഹ സമയത്ത് ഇവര്‍ ജാതകം നോക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. ഇപ്പോഴും ഇടയ്ക്കിടെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താറുണ്ട് ഇവര്‍. ദിലീപ് ഇന്നും സിനിമയില്‍ ഉണ്ടെങ്കിലും അഭിനയത്തില്‍ സജീവമാണ് എന്ന് പറയാന്‍ കഴിയില്ല. കാവ്യ വിവാഹത്തോടെ തന്നെ സിനിമയില്‍ നിന്ന് മാറിനിന്നു.