മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിഷ്ണു വിശാൽ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം താരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രാക്ഷസൻ എന്ന ചിത്രം കേരളത്തിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അമലാപോൾ ആയിരുന്നു ഈ ചിത്രത്തിലെ നായികയായി എത്തിയത്. ഇതിനൊപ്പം തന്നെ താഴെ നായകനായി അഭിനയിച്ച ഇൻ്റ്റു നേട്രു നാലൈ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിയ ജോർജ് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ കൂടിയാണ് ഇന്ന് വിഷ്ണു വിശാൽ.
താരം ഒരിക്കൽ വിവാഹിതനായത് ആണ്. എങ്കിലും പല വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ആ ബന്ധം വേർപെടുത്തുക ആയിരുന്നു. രജനി നടരാജ് എന്നായിരുന്നു ആദ്യ ഭാര്യയുടെ പേര്. 2010 വർഷത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷം 2018 വർഷത്തിലായിരുന്നു ഇരുവരും വിവാഹമോചനം നേടിയത്. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. കോളേജ് കാലഘട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്.
ജ്വാല ഗുട്ട എന്ന് ബാഡ്മിൻറൺ താരത്തെ ആണ് താരം ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത്. 2020 സെപ്റ്റംബർ മാസത്തിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ജ്വലയുടെയും രണ്ടാം വിവാഹമാണ് ഇത്. ബാഡ്മിൻറൺ താരം തന്നെ ആയിരുന്ന ചേതൻ ആനന്ദ് ആണ് ജ്വാലയുടെ ആദ്യ ഭർത്താവ്. 2005 വർഷത്തിൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് ആറു വർഷങ്ങൾക്കു ശേഷം 2011 വർഷത്തിൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടി. വലിയ രീതിയിലുള്ള വിവാദങ്ങൾ ഈ വാർത്ത സൃഷ്ടിച്ചിരുന്നു. മറ്റൊരു ക്രിക്കറ്റ് താരവുമായി ജ്വാല പ്രണയത്തിലാണ് എന്നും അതുകൊണ്ടാണ് ഇപ്പോൾ വിവാഹമോചനം നേടിയിരിക്കുന്നത് എന്നതായിരുന്നു മാധ്യമങ്ങൾ പറഞ്ഞത്. എന്നാൽ ഈ വാർത്തയില് അടിസ്ഥാന ഒന്നുമില്ല എന്ന് പറഞ്ഞുകൊണ്ടിരുന്നു തന്നെ രംഗത്ത് എത്തുകയുണ്ടായി.
വിഷ്ണു വിശാല്മായി പ്രണയത്തിലാണ് എന്ന വാർത്ത ആദ്യം മുതൽക്ക് തന്നെ മാധ്യമങ്ങൾ നൽകിയിരുന്നു. എന്നാൽ ഇതിൽ ഒരു തരത്തിലുള്ള കഴമ്പും ഇല്ല എന്ന് പറഞ്ഞുകൊണ്ട് വിഷ്ണു വിശാൽ തന്നെ ആദ്യം രംഗത്തെത്തി. പിന്നീട് ആയിരുന്നു ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തുന്നത്. ഇരുവരും വിവാഹിതരാകാൻ പോവുകയാണ് എന്ന് ചേർന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പൊൾ ആ വിവാഹം നടന്നിരിക്കുകയാണ്. പുതിയ താര ദമ്പതികൾക്ക് ആശംസകളുമായി ധാരാളം ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സിനിമ മേഖലയിൽ നിന്നും മാത്രമല്ല കായികലോകത്ത് നിന്നും ധാരാളം ആശംസകൾ ആണ് ഇരുവർക്കും വന്നുകൊണ്ടിരിക്കുന്നത്.