കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ പ്രതികരണവുമായി നടന് ജോയ് മാത്യു.
സത്യമായും മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന് ഉണ്ടെങ്കില്‍ അത് എം ടി യാണ് എന്നാണ് ജോയ് മാത്യു പറയുന്നത്.
എംടി എന്ന എഴുത്തുകാരന് ഉന്നത ശീര്‍ഷനാകുന്നതു സര്‍വാധികാരിയെന്ന് അഹങ്കരിക്കുകയും ഭയത്താല്‍ ജനങ്ങളില്‍നിന്ന് ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്കുനേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണെന്നാണ് ജോയ് മാത്യു ഫെയ്സ്ബുക് പോസ്റ്റില്‍ പറഞ്ഞു.
ജോയ് മാത്യുവിന്റെ കുറിപ്പ്:
എഴുത്തുകാരന് എന്നാല്‍ …
എംടി എന്ന എഴുത്തുകാരന് ഉന്നത ശീര്‍ഷനാകുന്നത് അധികാരികള്‍ക്ക് മുന്‍പിന്‍ റാന്‍ മൂളിക്കിട്ടുന്ന പദവിയുടെ താല്‍ക്കാലിക തിളക്കങ്ങളിലല്ല ,മറിച്ച് സര്‍വ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താല്‍ ജനങ്ങളില്‍നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്കുനേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണ്. സത്യമായും മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന് ഉണ്ടെങ്കില്‍ അത് എംടിയാണ്. (പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എംടി സാഹിത്യം വരേണ്യസാഹിത്യം!)
കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യാതിഥിയായി സംസാരിച്ച എം.ടി. വാസുദേവന്‍ നായര്‍, ഇ.എം.എസ്. സമാരാധ്യനായതെങ്ങനെയെന്ന് പറഞ്ഞുകൊണ്ട് അധികാരത്തെ വിമര്‍ശിച്ചത്.
അധികാരമെന്നാല്‍ ജനസേവനത്തിനു കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള് കുഴിച്ചുമൂടിയതാണ്.
അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവെച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണെന്നായിരുന്നു എം.ടി. ചൂണ്ടിക്കാട്ടിയത്.
ആള്‍ക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം എംടിയുടെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തതായിട്ടാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് കുറ്റപ്പെടുത്തിയത്. ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണു പിന്നിലെന്നായിരുന്നു ജയരാജന്റെ ആരോപണം. എംടി വിമര്‍ശിച്ചതു കേന്ദ്ര സര്‍ക്കാരിനെയാണെന്നും ഇ.പി. പറഞ്ഞു.