Kerala News

പിതാവിന് തെരുവ് നായയുടെ കടിയേറ്റെന്ന് നുണക്കഥ പ്രചരിപ്പിച്ചു; യുവാവിനെതിരെ പരാതി നല്‍കി മാധ്യമപ്രവര്‍ത്തകര്‍

പിതാവിന് തെരുവ് നായയുടെ കടിയേറ്റെന്ന് നുണക്കഥ പ്രചരിപ്പിച്ച യുവാവിനെതിരെ പരാതി. തൃശൂര്‍ പുതുക്കാട് വരന്തരപ്പിള്ളി സ്വദേശിയാണ് അച്ഛനെ തെരുവുനായ കടിച്ചെന്നും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും നുണ പറഞ്ഞത്. യുവാവിനെതിരെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണ് വരന്തരപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയത്.

- Advertisement -

വീട്ടുകാരുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് ജോലിക്ക് പോകാതിരിക്കാന്‍ വേണ്ടിയാണ് യുവാവ് നുണ പറഞ്ഞത്. തിങ്കളാഴ്ച രാവിലെ എട്ടിന് തൊഴിലുടമയെ വിളിച്ച് പിതാവിന് നായയുടെ കടിയേറ്റെന്ന് പറഞ്ഞു. വിവരമറിഞ്ഞ് വിളിച്ച പ്രാദേശിക ചാനല്‍ പ്രതിനിധികളോടും ഇയാള്‍ സംഭവം വിശദീകരിച്ചു. തുടര്‍ന്ന് ചാനലുകളില്‍ വാര്‍ത്ത നല്‍കി. ഇതോടെ വിവരം വിളിച്ചു തിരക്കിയ നാട്ടുകാരോടും ബന്ധുക്കളോടും യുവാവ് നുണ ആവര്‍ത്തിച്ചു.

പിന്നാലെ പഞ്ചായത്ത് അധികൃതരും മാധ്യമപ്രവര്‍ത്തകരും വീട്ടിലെത്തിയപ്പോളാണ് യുവാവിന്റെ മാതാപിതാക്കളും സംഭവം അറിയുന്നത്. നേരത്തേ യുവാവിന്റെ പിതാവിന് നായയുടെ കടിയേറ്റിരുന്നു. ഇതാണ് നുണക്കഥയ്ക്ക് വേണ്ടി യുവാവ് ഉപയോഗിച്ചത്. തെരുവ് നായ ആക്രമണം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ അവധി ലഭിക്കാന്‍ ആ ഉപായം പ്രയോഗിക്കുകയായിരുന്നു.

Rathi VK

Recent Posts

10 കിലോ ഞാൻ കുറഞ്ഞു. കപ്പിന് വേണ്ടിയോ പൈസയ്ക്ക് വേണ്ടിയോ അല്ല ബിഗ് ബോസിൽ പോയത്,ബിഗ് ബോസിൽ വെച്ച് 13 തവണ പാനിക്ക് അറ്റാക്ക് വന്നു

കഴിഞ്ഞ ദിവസമായിരുന്നു ബിഗ്ബോസിൽ നിന്ന് ഗബ്രി പുറത്ത് പോയത്.പുറത്തിറങ്ങി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗബ്രി. ജാസ്മിനുമായുള്ള ബന്ധത്തെ കുറിച്ചും ഗബ്രി സംസാരിച്ചു.ഗബ്രിയുടെ…

57 mins ago

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

6 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

7 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

10 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

23 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

1 day ago