Kerala News

ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ബാങ്കിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

വീടിന് മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. കൊല്ലം സഹകരണ രജിസ്ട്രാറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മരിച്ച അഭിരാമിയുടെ അച്ഛന്‍ അജികുമാറിന്റെ അസുഖബാധിതനായ പിതാവിന് ജപ്തി നോട്ടിസ് നല്‍കിയതിലും വീഴ്ചപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പ എടുത്ത അജികുമാറിന് ആയിരിന്നു നോട്ടിസ് നല്‍കേണ്ടത്. വീടിന് മുന്നില്‍ ജപ്തി നോട്ടിസ് പതിച്ചതിലും വീഴ്ച പറ്റിയെന്ന് കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

- Advertisement -

ബാങ്കിന്റെ നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കേരള ബാങ്കിന് കൈമാറിയത്. ചില നടപടിക്രമങ്ങളില്‍ ബാങ്കിന് വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഭിരാമിയുടെ അച്ഛന്‍ അജികുമാറാണ് ലോണ്‍ എടുത്തത്. എന്നാല്‍ അദ്ദേഹം സ്ഥലത്ത് ഉണ്ടായിട്ടും ജപ്തി നോട്ടിസ് അജികുമാറിന്റെ അസുഖബാധിതനായ പിതാവ് ശശിധരന്‍ ആചാരിക്ക് നല്‍കിയതില്‍ വീഴ്ച പറ്റി. മാത്രമല്ല നോട്ടിസിലെ കാര്യങ്ങള്‍ കൃത്യമായി ബാങ്ക് അധികൃതര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയില്ല. കാര്യങ്ങള്‍ മനസിലാക്കാതെയാണ് ശശിധരന്‍ ആചാരി നോട്ടിസില്‍ ഒപ്പിട്ട് നല്‍കിയത്. ഇതേ തുടര്‍ന്നാണ് അവിടെ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിലെല്ലാം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്ന അഭിരാമിയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. വീടും വസ്തുവും ജപ്തി ചെയ്തതായി കാട്ടി കേരള ബാങ്ക് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് അഭിരാമിയെ ഏറെ വിഷമിപ്പിച്ചു. ബോര്‍ഡ് സ്ഥാപിച്ചത് സംബന്ധിച്ച് തിരക്കാന്‍ അച്ഛനും അമ്മയും ബാങ്കില്‍ പോയ സമയത്താണ് അഭിരാമി തൂങ്ങിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കേരള ബാങ്ക് പതാരം ശാഖയില്‍ നിന്ന് 2019ല്‍ അജികുമാര്‍ പത്ത് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീടുപണി, അന്റേയും ഭാര്യയുടേയും ചികിത്സ എന്നിവകൊണ്ടുണ്ടായ മുന്‍ ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു വായ്പയെടുത്തത്. വിദേശത്തായിരുന്ന അജികുമാര്‍ കൊവിഡിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തി ജപ്തി നോട്ടിസ് പതിപ്പിച്ചത്.

Rathi VK

Recent Posts

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

9 hours ago

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

10 hours ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

10 hours ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

10 hours ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

11 hours ago