Film News

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ് മൂന്ന് നായികമരേ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരു സിനിമ വന്നിരിക്കുന്നത്. സത്യം പറഞ്ഞാൽ ആർക്കും ഈ സിനിമയിൽ വലിയ പ്രതീക്ഷകൾ ഒന്നുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ അത്ഭുതകരമായ കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

- Advertisement -

കരീന കപൂർ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃതി സാനോൻ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ ആയിരുന്ന തബു ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് കൃഷ്ണ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇതിനോടകം ബോക്സ് ഓഫീസിൽ നിന്നും ചിത്രം 90 കോടിയോളം രൂപ സ്വന്തമാക്കി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

90 കോടി എന്നത് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും മാത്രം ലഭിച്ച തുകയാണ്. ആഗോളതലത്തിൽ സിനിമ ഏകദേശം 144 കോടി രൂപ സ്വന്തമാക്കി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എയർലൈൻസ് ഇൻഡസ്ട്രി പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം കണ്ടെൻ പ്രാധാന്യം നൽകി ഒരുക്കിയ ചിത്രങ്ങളിൽ ഒന്നാണ് ഇത്.

സിനിമയുടെ പോസ്റ്ററുകളും ട്രെയിലറും എല്ലാം കണ്ടപ്പോൾ എല്ലാവരും വിചാരിച്ചത് മൂന്ന് നായികമാരുടെയും ഗ്ലാമർ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു ചിത്രമായിരിക്കും ഇത് എന്നാണ്. എന്നാൽ പരമാവധി കണ്ടന്റിന് മാത്രം പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് ഇത്. അതുകൊണ്ടുതന്നെയാണ് സിനിമ ഇത്രയും വലിയ ഒരു വിജയമായി മാറിയത് എന്നും ആത്യന്തികമായി കണ്ടെന്റ് മാത്രമാണ് വിജയിക്കുക എന്ന് ഈ സിനിമ വീണ്ടും അടിവരയിട്ടു തെളിയിക്കുകയാണ് എന്നുമാണ് പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

5 mins ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

27 mins ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

34 mins ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

59 mins ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

1 hour ago

അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു, പതിറ്റാണ്ടുകൾക്ക് മുൻപ് വെള്ളത്തിൽ മുങ്ങിയ പാലം വീണ്ടും ദൃശ്യമായി, സംഭവം കേരളത്തിൽ

വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അമ്പലവയൽ എന്ന സ്ഥലത്തുനിന്നും ആണ് ഈ കാഴ്ച കാണുന്നത്. ഇവിടെ…

2 hours ago