Film News

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ; റിപ്പോര്‍ട്ട് പുറത്ത്

എന്നും വേറിട്ട ചിത്രങ്ങള്‍ സംവിധാനം ചെയ്യാറുള്ള വ്യക്തിയാണ് ലിജോ ജോസ് പെല്ലിശ്ശേരി . മമ്മൂട്ടി നായകനായ ”നാന്‍ പകല്‍ മയക്കം’ എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. സിനിമ കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിച്ച് എത്തുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്.

- Advertisement -

മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചര്‍ച്ചയിലെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 2023 ജനുവരിയില്‍ ചിത്രം ചിത്രീകരണം ആരംഭിച്ചേക്കും. ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ‘റാം’ പൂര്‍ത്തിയാക്കിയതിന് ശേഷമാകും മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുക എന്നാണ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘മോണ്‍സ്റ്റര്‍’, ‘എലോണ്‍, ‘റാം’, എന്നിവയാണ് മോഹന്‍ലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് ‘മോണ്‍സ്റ്ററി’ന്റെ തിരക്കഥാകൃത്തും. ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ‘റാമി’ലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

 

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

7 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

8 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

9 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

9 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

10 hours ago