Film News

ബിജു മേനോന് ഒപ്പം അഭിനയിക്കാന്‍ ആരും തയ്യാറായില്ല, കടവില്‍ കുളിക്കുന്ന രംഗത്തില്‍ അജു വെള്ളത്തില്‍ മുങ്ങിപ്പോയി; വെള്ളിമൂങ്ങയുടെ അറിയാക്കഥകള്‍ പറഞ്ഞ് ജിബു ജേക്കബ്

നടന്‍ ബിജു മേനോന്റെ കരിയറിലെ എക്കാലത്തേയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നാണ് വെളളിമൂങ്ങ. ജിബു ജേക്കബ്ബിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം വന്‍ വിജയമായിരുന്നു. ഒരിടേവളയ്ക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രവുമായിരുന്നു വെള്ളിമൂങ്ങ.

- Advertisement -

ജോജി തോമസിന്റെ തിരക്കഥയില്‍ എത്തിയ ചിത്രത്തില്‍ മാമച്ചന്‍ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ബിജു മേനോന്‍ എത്തിയത്. ആസിഫ് അലി ചിത്രത്തില്‍ അതിഥി താരവുമായി എത്തിയിരുന്നു.

ഇപ്പോഴിത വെള്ളിമൂങ്ങ സിനിമയാകുന്നതിന് മുന്‍പ് അഭിമുഖീകരിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ജിബു ജേക്കബ്ബ്.
വെള്ളിമൂങ്ങ ഞാന്‍ സംവിധാനം ചെയ്യേണ്ട സിനിമയായിരുന്നില്ല.അതിന്റെ കഥാകൃത്ത് വേറെ ഏതെങ്കിലും സംവിധായകരിലേക്ക് റെക്കമെന്റ് ചെയ്യാനാവശ്യപ്പെട്ടാണ് എന്റെ അടുത്ത് വന്നത് എന്നാണ് ജിബു ജേക്കബ്ബ് പറയുന്നത്.

മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ജിബു ജേക്കബ്ബിന്റെ വെളിപ്പെടുത്തല്‍.കസിന്‍ മുഖേനയാണ് അതിന്റെ എഴുത്താകാരന്‍ എന്റെ അടുത്തേക്ക് വന്നത്. അതിന്റെ കഥാകൃത്ത് വേറെ ഏതെങ്കിലും സംവിധായകരിലേക്ക് റെക്കമെന്റ് ചെയ്യാനാവശ്യപ്പെട്ടാണ് എന്റെ അടുത്ത് വന്നത്.

ആ സ്‌ക്രിപ്റ്റില്‍ ഞാനും എഴുത്തുകാരന്‍ ജോജിയും ഇരുന്ന് ഒരുപാട് വര്‍ക്ക് ചെയ്തിരുന്നു. ശേഷം എനിക്ക് പരിചയമുള്ള ഒന്ന് രണ്ട് സംവിധായകരെ ഈ കഥ പറഞ്ഞ് കേള്‍പ്പിച്ചു. പക്ഷെ അവരാരും ആ കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ് മനസിലാക്കിയില്ല. ഇതിലൊന്നും ഇല്ലെന്ന് പറഞ്ഞ് അത് റിജക്ട് ചെയ്തു.

കുറേ ട്രൈ ചെയ്ത് മടുത്തപ്പോള്‍ ജോജിക്ക് സങ്കടമായി. അവന്‍ ആ കഥ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ അവനോട് പറഞ്ഞത് വേറെ ആര് ചെയ്തില്ലെങ്കിലും ഞാന്‍ ഈ സിനിമ ചെയ്‌തോളാമെന്ന്.

കഥ വായിച്ചപ്പോള്‍ അതിലെ മാമച്ചന്‍ എന്ന കഥാപാത്രം എനിക്ക് പരിചയമുള്ള ഒരാളെപ്പോലെ തോന്നി. എല്ലാ പഞ്ചായത്തിലും കാണും മാമച്ചനെപ്പോലൊരാള്‍. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത് എന്നാണ് ജിബു ജേക്കബ്ബ് പറയുന്നത്.

ഈ കഥാപാത്രം മമ്മൂട്ടി ചെയ്താല്‍ നന്നാകുമെന്നാണ് ജോജി പറഞ്ഞത്. പക്ഷെ മമ്മൂക്ക ഇത് പോലുള്ള കഥാപാത്രം മുമ്പ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കഥാപാത്രം ചെയ്യാത്തൊരാള്‍ ചെയ്താല്‍ നന്നാകുമെന്ന് ഞാന്‍ ജോജിയോട് പറഞ്ഞു.

ഓര്‍ഡിനറി റിലീസ് ചെയ്ത സമയമാണ്. അതിനാല്‍ എന്റെ മനസില്‍ ബിജുവായിരുന്നു. ബിജുവിനോട് കഥ പറഞ്ഞപ്പോള്‍ ബിജുവിന് ഇഷ്ടമായി. സിനിമ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ നിര്‍മ്മാതാവിനെ കിട്ടാന്‍ ബുദ്ധിമുട്ടി.

പ്രോജക്ട് ഓണ്‍ ആവാതെ ആയപ്പോള്‍ പെട്ടന്ന് പടം നടക്കാന്‍ വേറെ ആര്‍ട്ടിസ്റ്റിനെ കാസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്‌തോളാനും ബിജു പറഞ്ഞിരുന്നു.
ബിജു മേനോനോടൊപ്പം അഭിനയിക്കാന്‍ ആരും തയാറായില്ലെന്നും ജിബു പറയുന്നു.

ആസിഫിന്റെ ഗസ്റ്റ് അപ്പിയറന്‍സിന് വേണ്ടി ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു. ആരും ആ റോള്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല. അന്ന് അതായിരുന്നു അവസ്ഥ. ബന്ധങ്ങളുണ്ടായിട്ടും ആര്‍ട്ടിസ്റ്റുകള്‍ വരാന്‍ തയ്യാറായില്ല.

ബിജുവിന് വേണ്ടിയാണ് ആസിഫ് അലി ആ ഗസ്റ്റ് റോള് ചെയ്തത്. അത് അവരുടെ സൗഹൃദമാണ് എന്നും ജിബു ജേക്കബ്ബ് പറഞ്ഞു. അതിലെ ഒരു കടവില്‍ കുളിക്കുന്ന രംഗത്തില്‍ അജു വെള്ളത്തില്‍ മുങ്ങിപ്പോയത് എല്ലാവരേയും ഭയപ്പെടുത്തിയിരുന്നു’ ജിബു ജേക്കബ് പറഞ്ഞു.

Abin Sunny

Recent Posts

ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശവുമായി ഷെയിൻ നിഗം, പറഞ്ഞത് പെൺകുട്ടിയായ മഹിമ നമ്പ്യാരുടെ മുന്നിൽ വെച്ച്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷെയിൻ നിഗം. അതുപോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു താരമാണ് ഉണ്ണി മുകുന്ദൻ.…

6 mins ago

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ്.ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെ കുറിച്ച് ജാസ്മിൻ

കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്. ജാസ്മിന്റെ കല്യാണത്തിന്…

5 hours ago

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല.കാരണം ഇതാണ്

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില…

5 hours ago

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണ്.ജാസ്മിന്റെ പേര് ഇനി എവിടെയും പറയരുത്

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ്…

5 hours ago

പൃഥ്വിരാജ് ഭാര്യയുടെ അവസ്ഥയെ പൂർണമായും അവ​ഗണിക്കുന്നു.ആണെന്ന പ്രിവിലേജ് ആണ്.സോഷ്യൽ മീഡിയയിൽ വിമർശനം

നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ…

6 hours ago

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.വിനായകന്റെ വാക്കുകൾ വൈറൽ

സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ നടൻ വിനായകൻ രംഗത്ത് എത്തിയിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.വിനായകന്റെ പോസ്റ്റിന് കമന്റ്…

7 hours ago