Celebrity news

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല.കാരണം ഇതാണ്

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില പറഞ്ഞ വാക്കുകളാണ് വൈറൽ ആവുന്നത്.തനിക്ക് ആളുകള്‍ വളരെ സീരിയസ് ആയിട്ട് ചീത്ത പറയുമ്പോഴും മറ്റും ചിരി വരാറുണ്ട് എന്നാണ് നടി പറയുന്നത്. മരിച്ച വീടുകളില്‍ പോയി നില്‍ക്കുമ്പോഴും ഇതേ പ്രശ്‌നം ഉണ്ടാവാറുണ്ടെന്നും നിഖില വിമല്‍ പറയുന്നു.’വളരെ സീരിയസ് സിറ്റുവേഷന്‍സിലൊക്കെ ചിരി വരുന്ന ഒരാളാണ് ഞാന്‍. ആരെങ്കിലും സീരിയസ് ആയിട്ട് ചീത്ത പറയുമ്പോള്‍ ചിരി വരാറുണ്ട്. എന്റെ വീട്ടില്‍ നിന്ന് അമ്മയും അച്ഛനും ഒന്നും ഞങ്ങളെ മരിച്ച വീട്ടില്‍ ഒന്നും കൊണ്ടു പോവാറില്ല. ഞാനും ചേച്ചിയും അവിടെ പോയി കഴിഞ്ഞാല്‍ വെറുതെ ഇങ്ങനെ നോക്കിയിട്ട് ചിരിക്കാന്‍ തുടങ്ങും,’ നിഖില പറഞ്ഞു.

- Advertisement -

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. അത് മരിച്ചവരുടെ ബോഡി കാണുമ്പോള്‍ ചിരി വരുന്നു എന്നല്ല പറഞ്ഞത്. മരിച്ച ആളുകളെ കാണുമ്പോള്‍ അവര്‍ മരിച്ചു പോയതുകൊണ്ട് ചിരി വരുന്നതുമല്ല. ആ സാഹചര്യത്തില്‍ ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരി വരാറുണ്ടെന്നും നിഖില പറയുന്നു.ഇവവരെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നത് അവര്‍ മരുമകളെ ഉപദ്രവിച്ചിരുന്നു, അല്ലെങ്കില്‍ ഇങ്ങനെ ചെയ്തിരുന്നു എന്നൊക്കെയായിരിക്കും. അങ്ങനെ ഒരു ഇമേജ് ആണ് അവരെക്കുറിച്ച് നമ്മുടെ മനിസില്‍ ഉണ്ടാവുക. പക്ഷെ അവര്‍ മരിച്ചു കഴിഞ്ഞാല്‍ ബോഡി കൊണ്ടു വരുമ്പോള്‍ ഇതേ ആളിനെ അയ്യോ അമ്മേ, എന്തിനാ പോയത്, എന്നെയും കൊണ്ടു പൊക്കൂടെ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ചിരി വരാറുണ്ട്.എനിക്ക് ശബ്ദമുണ്ടാക്കി ചിരിക്കാന്‍ വലിയ പാടാണ്. ഡബ്ബ് ചെയ്യാന്‍ പോകുമ്പോഴാണ് വലിയ ബുദ്ധിമുട്ട്. ഞാന്‍ ചിലപ്പോള്‍ സീനുകളില്‍ കുറേ ചിരിച്ചിട്ടുണ്ടാകും.

Anusha

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

9 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

9 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

9 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

9 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

10 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

10 hours ago