ബോളിവുഡിലെ മുൻനിര നായിക നടിമാരിലൊരാളാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെ മൂത്ത മകളാണ് ജാൻവി. മുൻ ബോളിവുഡ് നടനും ഇപ്പോൾ നിർമ്മാതാവുമായ ബോണി കപൂർ ആണ് ജാൻവിയുടെ പിതാവ്. അജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വലിമൈ നിർമ്മിക്കുന്നത് ബോണി കപൂറാണ്. കാർത്തി നായകനായ ധീരൻ അധികാരം ഒന്ന് എന്ന ചിത്രം സംവിധാനം ചെയ്ത് എച്. വിനോദ് ആണ് വലിമൈ സംവിധാനം ചെയ്യുന്നത്.
ഇതുവരെ രണ്ട് ചിത്രത്തിൽ മാത്രമാണ് ജാൻവി കപൂർ അഭിനയിച്ചിട്ടുള്ളത്. ധടക് എന്ന ചിത്രത്തിലാണ് ജാൻവി കപൂർ ആദ്യമായി അഭിനയിച്ചത്. മറാഠിയിൽ വൻ വിജയമായി സൈരത് എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്നു ധടക്. ഇതിനു ശേഷം താരം അഭിനയിച്ചത് ഗുഞ്ചൻ സക്സേന എന്ന ബോളിവുഡ് ചിത്രത്തിൽ ആയിരുന്നു. വളരെ മോശം അഭിപ്രായമാണ് ഈ രണ്ട് ചിത്രങ്ങൾക്കും ലഭിച്ചത് എങ്കിലും താരത്തിൻ്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം കരീന കപൂർ അവതരിപ്പിക്കുന്ന ടെലിവിഷൻ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു താരം. ഈ പരിപാടിയിലാണ് താൻ ചെറുപ്പകാലത്ത് ചെയ്ത കള്ളത്തരങ്ങൾ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്താൻ അവതാരിക താരത്തോട് ആവശ്യപ്പെട്ടത്. ഞാൻ പണ്ട് അമേരിക്കയിൽ ആയിരുന്നപ്പോൾ അച്ഛനോട് പറഞ്ഞ കള്ളത്തരം ആയിരുന്നു ജാൻവി കപൂർ ഓർത്തെടുത്തത്. അച്ഛനോട് സിനിമയ്ക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് കറങ്ങാൻ പോയ കാര്യമായിരുന്നു നടി തുറന്നു പറഞ്ഞത്.
“സിനിമയ്ക്ക് പോവുകയാണ് അച്ഛനോട് കള്ളം പറഞ്ഞു നേരെ പോയത് ലാസ് വെഗാസിലേക്ക് ആയിരുന്നു. വീട്ടിൽ നിന്നും ഇറങ്ങി നേരെ വിമാനം കയറി അങ്ങോട്ട് പോയി. ഒരു ദിവസം മുഴുവൻ അവിടെ ചുറ്റിക്കറങ്ങി. പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചു വീട്ടിൽ കയറി. പണ്ട് ലോസ് ആഞ്ചൽസിൽ താമസിക്കുന്ന സമയത്തായിരുന്നു ഇത്” – താരത്തിൻ്റെ വെളിപ്പെടുത്തൽ ട്വിറ്ററിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും വലിയ സാഹസികത എടുത്ത താരത്തിൻ്റെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും.