ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുന്‍നിര നായകന്മാരില് ഒരാള്‍ ആയിരുന്നു നടന് ജയറാം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ താരം, കൊച്ചിന് കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ല്‍ പദ്മരാജന് സംവിധാനം ചെയ്ത അപരന് എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് ജയറാം സിനിമയില്‍ എത്തിയത്. ഒരു ചെണ്ട വിദ്വാന് കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി.
നടി പാര്‍വ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്പേ പല സിനിമകളിലും ഇവര്‍ വിജയ ജോടിയായിരുന്നു. കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. 2011ല്‍ ജയറാമിനെ രാജ്യം പത്മശ്രീ ബഹുമതി നല്കി ആദരിച്ചു.
ഇപ്പോള്‍ സത്യന് അന്തിക്കാടിന്റെ പുതിയ ചിത്രമായ മകളിലൂടെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് അദ്ദേഹം. ഈ ഒരു അവസരത്തില്‍ എന്തുകൊണ്ട് മലയാള ചിത്രത്തില്‍ നിന്നും മാറി നിന്നു എന്നതിനുള്ള മറുപടി പറയുകയാണ് നടന്.
മനപൂര്‍വ്വം മാറി നിന്നത് തന്നെയാണ്. ഒരുപാട് പരാജയങ്ങള്‍ വന്നു, അപ്പോഴെല്ലാം എനിക്ക് തോന്നിയിട്ടുണ്ട് എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് പേരെങ്കിലും എന്നില്‍ നിന്ന് അകന്ന് പോകുന്നുണ്ട് എന്ന് . എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് അമ്മമാരും സഹോദരി സഹോദരന്മാരും എല്ലാം എന്നില്‍ നിന്ന് അകന്ന് പോകുന്നതായി തോന്നി.
അപ്പോഴെല്ലാം പരാജയവും വന്നു ജയറാം പറഞ്ഞു. അങ്ങനെ കുറച്ചു കാലം സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു നടന് കൂട്ടിച്ചേര്‍ത്തു.