മലയാളികളക്ക് പ്രേക്ഷകരുടെ എക്കാലത്തേയും ഇഷ്ട താര ജോഡികൾ ആണ് ജയറാമും പാർവതിയും. പാർവതി ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു എന്നാൽ വിവാഹ ശേഷം താരം സിനിമയിൽ തിരിച്ചെത്തിയില്ല അതുകൊണ്ടാവാം സന്തോഷപരമായ ഒരു കുടുംബം താരത്തിന് ലഭിച്ചത്. സന്തോഷമാര്‍ന്ന 32 വര്‍ഷങ്ങള്‍ കടന്നുപോയി.. ജയറാം കുറിക്കുന്നു, തന്റെ പ്രിയതമയെക്കുറിച്ച്. നടന് ജയറാമും നടി പാര്‍വ്വതിയും വിവാഹിതരായിട്ട് 27 വര്‍ഷം പിന്നിടുന്നു. എന്നാല്‍, തന്റെ അശ്വതിയും ആദ്യ ചിത്രം അപരനും ജീവിതത്തിലേക്ക് എത്തിയിട്ട് 32 വര്‍ഷം തികയുന്നു.
1992 സെപ്റ്റംബര്‍ ഏഴിനാണ് ഇരുവരുടെയും വിവാഹം ചെയ്യുന്നത്. പത്മരാജിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം 1988ലെ അപരനിലൂടെയാണ് ജയറാം മലയാളത്തിലേക്കെത്തുന്നത്. പാര്‍വ്വതിയുമായി പരിചയത്തിലാകുന്നതും ഈ ചിത്രത്തിലൂടെയാണ്. അപരനും അശ്വതിയും എന്റെ ജീവിതത്തിലേക്ക് വന്നിട്ട് ഇന്നേക്ക് 32 വര്‍ഷമാകുന്നുവെന്ന് ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തങ്ങളുടെ നായ്ക്കുട്ടിയെ ഇരുവരും ചേര്‍ന്ന് കൊഞ്ചിക്കുന്ന ഫോട്ടോയാണ് ജയറാം ഷെയര്‍ ചെയ്യുന്നത്. പലരില്‍ നിന്നും പ്രണയം രഹസ്യമാക്കി വെച്ച് വര്‍ഷങ്ങള്‍ കടന്നു. ഒടുവില്‍ ശ്രീനിവാസനാണ് പ്രണയം കണ്ടുപിടിക്കുന്നത്. ശ്രീനിവാസനും ജയറാം അഭിനയിച്ച തലയണമന്ത്രം എന്ന ചിത്രത്തിലൂടെയാണ് എല്ലാവരും ഈ സത്യം അറിയുന്നത്.