ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ന്യൂസിലൻഡ്. എല്ലാ സൂചികകളിലും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം കൂടിയാണ് ഇത്.
ജസീന്ത ആർഡൻ ആയിരുന്നു ഇവിടുത്തെ പ്രധാനമന്ത്രി. അടുത്തിടെ ഇവർ വീണ്ടും തിരഞ്ഞെടുപ്പ് നേരിടുകയും വിജയിക്കുകയും ചെയ്തിരുന്നു.
കൊറോണ വൈറസിനെ വളരെ ഫലപ്രദമായി തടഞ്ഞുനിർത്തിയ രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇത്. ലോകത്തെ ആദ്യ കൊറോണ മുക്ത രാജ്യം എന്ന പേരും ഇവർക്ക് സ്വന്തമാണ്.
തിരഞ്ഞെടുപ്പ് ജയിച്ചത് പുറകെ പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുകയാണ് ഇവർ. ഫേസ്ബുക്ക് വഴിയാണ് ഇവർ പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചത്.
മന്ത്രിസഭയിൽ ഉള്ളവരെല്ലാം ഡോക്ടർമാർ, ടീച്ചർമാർ, പരിസ്ഥിതിപ്രവർത്തകർ, സാമൂഹികപ്രവർത്തകർ എന്നിങ്ങനെയാണ്. ഉയർന്ന വിദ്യാഭ്യാസവും യോഗ്യതയും ഉള്ളവർ ആണ് ഇവരെല്ലാവരും.
ഇപ്പോൾ ന്യൂസിലാൻഡ് എന്ന രാജ്യത്തെ നമ്മുടെ രാജ്യവുമായി താരതമ്യം ചെയ്തു കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ട്രോൾ നിറയുന്നത്. ഇവിടെ ജാതി മത അടിസ്ഥാനത്തിലാണ് സീറ്റുകൾ വിഭജിക്കുന്നതും മന്ത്രിസ്ഥാനങ്ങൾ നൽകുന്നതും.
ഉയർന്ന സാക്ഷരതാ നിരക്കുള്ള കേരളത്തിലും സ്ഥിതി മറിച്ച് ഒന്നുമല്ല. തിരഞ്ഞെടുപ്പിന് സീറ്റുകൾ വിഭജിക്കുംപോഴും മന്ത്രിസ്ഥാനം നൽകുമ്പോഴും നമ്മൾ പരിഗണിക്കുന്നത് ജാതിയും മതവും തന്നെയാണ് എന്നതും ഒരു വസ്തുതയാണ്.
കേരളത്തിൽ മന്ത്രിസ്ഥാനങ്ങൾ വിഭജിച്ച് നൽകുന്നത് ഇങ്ങനെയാണ് – ഈഴവൻ, നായര്, മുന്നോക്ക വിഭാഗം, പിന്നോക്ക വിഭാഗം, മുസ്ലിം, കത്തോലിക്കൻ, അങ്ങനെ പോകുന്നു ഓരോ തസ്തികകൾ. ചുരുക്കിപ്പറഞ്ഞാൽ നമ്മളെ ഭരിക്കുന്ന മന്ത്രിമാർ ഒന്നും കഴിവുണ്ടായിട്ടു അവിടെയെത്തിയത് അല്ല എന്നർത്ഥം.
ലോകത്തിനു മുഴുവൻ മാതൃകയാക്കാവുന്ന ഒരു രാജ്യമാണ് ന്യൂസിലൻഡ്. കഴിവുള്ള ഭരണാധികാരികളും, സിവിൽ മൂല്യങ്ങളുള്ള ഒരു ജനതയും ചേർന്നാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യം എന്ന ബഹുമതി സ്വന്തമാക്കാൻ സാധിക്കും എന്ന് തെളിയിക്കുകയാണ് ന്യൂസിലാൻഡ് എന്ന രാജ്യവും അവിടുത്തെ ആളുകളും.