Film News

തന്റെ ബാത്ത്‌റൂമിന് ഇപ്പോഴും ലോക്ക് ഇല്ലെന്ന് ജാന്‍വി കപൂര്‍; കാരണം കേട്ട് കണ്ണ് നിറഞ്ഞ് പ്രേക്ഷകര്‍

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്ന ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളായ ജാന്‍വി 2018ല്‍ ധഡക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം കുറിക്കുന്നത്.

- Advertisement -

ആറ് ചിത്രങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. മലയാള ചിത്രം ഹെലന്റെ ഹിന്ദി പതിപ്പ് ആയിരുന്നു ജാന്‍വിയുടെ പുതിയ ചിത്രം.

മിലി എന്ന പേരില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. നിരവധി ചിത്രങ്ങള്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനിടയില്‍ ഇപ്പോഴിത അമ്മ ശ്രീദേവിയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ജാന്‍വി പറഞ്ഞ വാക്കുകളാണ് സിനിമ പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്.

വോഗ് ഇന്ത്യയോട് സംസാരിക്കുമ്പോഴായിരുന്നു അമ്മയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ജാന്‍വി മനസ്സു തുറന്നത്. അമ്മ തന്നെ ഒരിക്കലും ബാത്ത് റൂമിന്റെ വാതില്‍ ലോക്ക് ചെയ്യാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് ജാന്‍വി പറയുന്നത്.

ബാത്ത് റൂമിലിരുന്ന് ഞാന്‍ ആണ്‍കുട്ടികളോട് രഹസ്യമായി സംസാരിക്കുമോ എന്നായിരുന്നു അമ്മയുടെ പേടി. എന്റെ മുറിയിലെ ബാത്ത് റൂമിന് ലോക്കില്ലായിരുന്നു. അമ്മയാണ് അത് എടുത്ത് കളഞ്ഞത്.

ഞാന്‍ ബാത്ത് റൂമിലിരുന്ന് ആണ്‍കുട്ടികളോട് സംസാരിക്കുമോ എന്നായിരുന്നു അമ്മയുടെ പേടി. അതിനാല്‍ ലോക്ക് വെക്കാന്‍ അമ്മ സമ്മതിച്ചില്ല. ഇപ്പോള്‍ എന്റെ റൂം മൊത്തം പുതുക്കി. പക്ഷെ ഇപ്പോഴും ബാത്ത് റൂമിന് ലോക്കില്ല” എന്നാണ് ജാന്‍വി പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അമ്മ മരിച്ച് ഇത്രയും കാലം കഴിഞ്ഞിട്ടും അമ്മയുടെ ഇഷ്ടം പിന്തുടരുന്ന താരത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകര്‍.

2018 ഫെബ്രുവരി 18 നായിരുന്നു ശ്രീദേവിയുടെ മരണം. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണായിരുന്ന താരം മരിക്കുന്നത്. 1996 ലായിരുന്നു ശ്രീദേവിയുടേയും ബോണിയുടേയും വിവാഹം.

ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ജാന്‍വി കപൂറും ഖുഷി കപൂറും. അമ്മയുടെ പാതയിലൂടെ ജാന്‍വി സിനിമയിലെത്തി. ഇപ്പോഴിതാ രണ്ടാമത്തെ മകളും സിനിമാ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു.

ശ്രീദേവിയും ബോണിയും വിവാഹം കഴിക്കുമ്പോള്‍ ബോണി വിവാഹിതനായിരുന്നു. നടന്‍ അര്‍ജുന്‍ കപൂറിന്റെ അമ്മയായിരുന്നു ബോണിയുടെ ആദ്യ ഭാര്യ.

 

Abin Sunny

Recent Posts

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

12 mins ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

4 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

4 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

5 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

5 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

6 hours ago