ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിലൊന്നാണ് സൂര്യ നായകനായി എത്തിയ ജയ് ഭീം.ഞാനവെൽ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രേക്ഷകനെ ചിന്തിപ്പിച്ചു കൊണ്ട് പിടിച്ചിരുത്തുന്ന ഒരു ചിത്രമാണ് ഇത്. നിരവധി പ്രശംസകൾ ആണ് ചിത്രത്തിന് ലഭിച്ചത്. ഒരുപാട് നഗ്നസത്യങ്ങൾ ചിത്രം തുറന്നുകാട്ടി. പല നേട്ടങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു മുൻപ്. ഇപ്പോഴിതാ പുതിയൊരു നേട്ടമാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
2022 ഗോൾഡൻ ഗ്ലോബ് ലേക്ക് ചിത്രം തെരഞ്ഞെടുത്തിരിക്കുകയാണ്. അന്യഭാഷ ചിത്രം എന്ന കാറ്റഗറിയിലേക്ക് ആണ് ജയ് ഭീം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 9.6 എന്ന റേറ്റിംഗ് ആണ് ഐ എം ഡി ബി യിൽ ചിത്രത്തിന്. ചിത്രത്തിൻറെ സംവിധാനം ഏറെ മികച്ചുനിൽക്കുന്നു എന്നതിൽ സംശയമില്ല. കുടുംബ പ്രേക്ഷകർക്ക് ആവും ഈ ചിത്രം കൂടുതൽ ഇഷ്ടപ്പെട്ടിരിക്കുക. നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പല വിവാദങ്ങളിലും ചിത്രം പെട്ടിരുന്നു. എങ്കിലും ചിത്രത്തിൻ്റേ വിജയത്തെ ഇതൊന്നും ബാധിച്ചില്ല. നാഴികക്കല്ലായ ഒരു നിയമപോരാട്ടത്തിൻ്റേ കഥയാണ് ചിത്രം പറയുന്നത്. സെൻ കണിയും സെങ്കണിയും വക്കീൽ ചന്ദ്രുവുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അവരുടെ ഭർത്താവായ രാജാകണ്ണിനെ കാണാതാവുന്നു. വ്യാജ കുറ്റം ചുമത്തി കൊണ്ട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ.
ഇരുളർ വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ. പിന്നീട് രാജാ കണ്ണിൻ്റേത് കസ്റ്റഡി മരണം ആണ് എന്ന് തെളിഞ്ഞു. ഇന്ത്യയിൽ മാത്രമല്ല പുറത്തുനിന്നും ചിത്രത്തിനും മികച്ച നിരൂപകപ്രശംസ ആണ് ലഭിച്ചത്. എന്തായാലും അണിയറപ്രവർത്തകർക്ക് പുതിയ നേട്ടത്തിൽ അഭിമാനിക്കാം.