വിസ്താര എയര്‍ലൈന്‍സിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ദുബായിലേക്ക് കുടുംബത്തോടൊപ്പം യാത്രചെയ്യാനെത്തിയപ്പോഴുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടിയാണ് ഇര്ഫാന് പത്താന് വിസ്താരയ്ക്കെതിരെ രംഗത്തെത്തിയത്. ഗ്രൗണ്ട് സ്റ്റാഫില്‍നിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് താരം വെളിപ്പെടുത്തി. നേരത്തെ ബുക് ചെയ്ത ഹയര്‍ക്ലാസ് ടിക്കറ്റ് തരംതാഴ്ത്തുകയും തനിക്കും ഒപ്പമുണ്ടായിരുന്നുവര്‍ക്കും എതിരെ മോശമായി പെരുമാറുകയും ചെയ്തതായി താരം വെളിപ്പെടുത്തി.
ട്വിറ്ററില്‍ വിസ്താരയെ ടാഗ് ചെയ്താണ് താരം ഇക്കാര്യം പറഞ്ഞത്. താന്‍ നേരത്തെ ബുക്ക് ചെയ്ത് കണ്‍ഫേം ആയ ടിക്കറ്റ് വിസ്താര മനഃപൂര്‍വം തരംതാഴ്ത്തിയെന്നാണ് ഇര്ഫാന് പറയുന്നത്.. ഇക്കാര്യത്തില്‍ ഒരു തീരുമാനമാകാന്‍ ഒന്നര മണിക്കൂര്‍ കൗണ്ടറില്‍ കാത്തുനില്ക്കേണ്ടിവന്നു. തനിക്കൊപ്പം ഭാര്യയും എട്ടു മാസവും അഞ്ചു വയസും പ്രായമുള്ള കുട്ടികള്‍ അടക്കമുണ്ടായിരുന്നു. അവര്‍ക്കെല്ലാം ഈ ദുരനുഭവം നേരിടേണ്ടിവന്നുവെന്നും ഇര്ഫാന് പത്താന് പറഞ്ഞു.
ഗ്രൗണ്ട് സ്റ്റാഫ് അപമര്യാദയായി പെരുമാറുകയും പലതരം ഒഴികഴിവുകള്‍ പറഞ്ഞുകൊണ്ടിരിക്കുകയുമായിരുന്നു. ഇതേ അനുഭവം വേറെയും ആളുകള്‍ക്കുണ്ടായി. എന്തുകൊണ്ടാണ് അവര്‍ ടിക്കറ്റ് ചെറിയ വിലക്ക് വിറ്റുകളഞ്ഞതെന്നും ഇത് മാനേജ്മെന്റ് എങ്ങനെ അംഗീകരിച്ചുവെന്നും മനസിലാകുന്നില്ലെന്നും ഇര്ഫാന് പത്താന് കൂട്ടിച്ചേര്‍ത്തു.