മലയാളികളുടെ പ്രിയങ്കരിയാണ് നടി കാവ്യ മാധവന്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നുണ്ടെങ്കിലും നടിക്ക് മലയാളികള്‍ നല്കിയ ആ പഴയ സ്ഥാനം ഇന്നും പ്രേക്ഷ മനസില്‍ ഉണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് കാവ്യ മാധവന്റെ ഒരു പഴയ അഭിമുഖമാണ്.
നടി മഞ്ജു വാരിയറുമായുള്ള തന്റെ സൗഹൃദത്തെകുറിച്ചാണ് കാവ്യ ഇതില്‍ സംസാരിക്കുന്നത്. താന്‍ നേരത്തെ തന്നെ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാനായിരുന്നുവെന്ന് കാവ്യ പറയുന്നു.
മഞ്ജു ചേച്ചിയോട് ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും വലിയ ആരാധന ആയിരുന്നു. ആ ബന്ധം ഞങ്ങള്‍ തുടര്‍ന്നിരുന്നു. ഇടക്കിടെ ഫോണ്‍ വിളിക്കാറും ഉണ്ട്. ഞങ്ങളുടെ പിറന്നാളും ഒരേ മാസം ആണ്. 10 ന് ചേച്ചിയുടെ പിറന്നാള്‍ 19ന് എന്റേയും. പിറന്നാള്‍ ദിവസം അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് വിഷ് ചെയ്യാറുണ്ട്. മഞ്ജു ചേച്ചിക്ക് കൂടുതലും കുടുംബവുമായിട്ട് ഇടപഴകാനാണ് താല്പര്യം എന്നെനിക്ക് തോന്നിയിട്ടുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു.
ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി ആയിരുന്നു കാവ്യ മാധവന് . ഓര്‍ത്തിരിക്കാവുന്ന ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ട് നിന്ന താരത്തിന്റെ വിശേഷമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്.
നടന് ദിലീപിനെയാണ് കാവ്യ രണ്ടാമത് വിവാഹം കഴിച്ചത്. വലിയ ആര്‍ഭാടം ഒന്നും ഇല്ലാതെയാണ് താരങ്ങളുടെ വിവാഹം നടന്നത്. വിവാഹ ദിവസം ആണ് ഈ വിവരം പുറം ലോകം അറിയുന്നത്. പിന്നാലെ ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.
കാവ്യ മാധവന് ബാലതാരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. പൂക്കാലം വരവായി ,അഴകിയ രാവണന് തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.