News

സംസ്ഥാനത്തെ ജില്ല വിട്ട് യാത്രചെയ്യാനുള്ള പാസ് ഇനിമുതല്‍ ഓണ്‍ലൈനില്‍

ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേയ്ക്ക് ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പോലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും.

- Advertisement -

പാസ് ലഭിക്കാനായി അതത് പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടണമെന്ന നിബന്ധന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍, മരണാനന്തരചടങ്ങുകള്‍, ലോക്ഡൗണില്‍ കഴിഞ്ഞശേഷം കുടുംബത്തെ സന്ദര്‍ശിക്കാന്‍, ലോക്ഡൗണില്‍ കുടുങ്ങിപ്പോയ കുടുംബാംഗങ്ങളെ മടക്കികൊണ്ടുവരാന്‍, ജോലിയില്‍ പ്രവേശിക്കാന്‍, കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ എത്താന്‍, അടുത്ത ബന്ധുവിന്‍റെ വിവാഹം എന്നിവയ്ക്ക് മാത്രമാണ് യാത്രാനുമതി ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാരേയും അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവരെയും പാസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.

mixindia

Recent Posts

15,000 കോടിയുടെ തട്ടിപ്പ് കേസ്, തമന്ന ചോദ്യം ചെയ്യലിന് ഹാജരായില്ല, അറസ്റ്റ് ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങൾ

കുറച്ചു നാളുകൾക്കു മുമ്പ് തമന്ന നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ താരത്തിനെ ചോദ്യം ചെയ്യുവാൻ…

14 mins ago

ആവേശം കണ്ടതിനു ശേഷം നയൻതാര പറഞ്ഞ വാക്കുകൾ കേട്ടോ? സിനിമ കണ്ടതിനേക്കാൾ രോമാഞ്ചം എന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇപ്പോൾ ഇവർ ആവേശം എന്ന സിനിമ കണ്ടിരിക്കുകയാണ്. സിനിമയെ കുറിച്ച് ഇവർ…

2 hours ago

സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചെയ്യാൻ എത്തിയ മറ്റൊരു സുരേഷ് ഗോപി, കാഴ്ചയിലും നിൽപ്പിലും സംസാരത്തിലും അതേ സുരേഷ് ഗോപി സ്റ്റൈൽ, ആളെ മനസ്സിലായോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും രാഷ്ട്രീയക്കാരനും ആയ വ്യക്തിയാണ് സുരേഷ് ഗോപി. ഇദ്ദേഹത്തിൻറെ അതേ രൂപസാദൃശ്യമുള്ള ഒരാൾ തൃശ്ശൂരിൽ വോട്ട്…

2 hours ago

മനുഷ്യത്വം ഒട്ടുമില്ലാത്ത അധികാരി, അഥവാ രാജകുമാരി – മെയർ ആര്യ രാജേന്ദ്രനെതിരെ കടുത്ത വാക്കുകളുമായി ഹരീഷ് പേരടി

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നടുറോഡിൽ ഷോ കാണിച്ചത്. ഓടുന്ന കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിക്കൊണ്ട്…

3 hours ago

എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും ചെയ്യും.ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്, രോഗബാധിതയെന്ന് നടി അന്ന രാജൻ

മലയാളികൾക്ക് സുപരിചിതമായ താരമാണ് അന്ന രാജൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബോഡി ഷെയിമിങ് കമന്റ് ഇട്ടവരോട് വേദനിപ്പിക്കരുതെന്ന് അഭ്യർഥിച്ച് നടി അന്ന…

4 hours ago