News

സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ബസ്, കാര്‍ ഓപ്പറേറ്റര്‍മാര്‍ക്കു പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

രാജ്യത്തെ ബസ്, കാര്‍ ഓപ്പറേറ്റര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങളേക്കുറിച്ച് ഗവണ്‍മെന്റിനു പൂര്‍ണ ധാരണയുണ്ടെന്നും അവ മറികടക്കാന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാതാ, എം.എസ്.എം.ഇ വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി പറഞ്ഞു. ബസ്, കാര്‍ ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -

പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുത്ത് ഗതാഗതവും ദേശീയപാതകളും തുറക്കാന്‍ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ ചില മാര്‍ഗനിര്‍േദ്ദശങ്ങളോടെ പൊതുഗതാഗതം വൈകാതെ ആരംഭിക്കും. ബസുകളും കാറുകളും ഓടിത്തുടങ്ങുമ്പോള്‍ സാമൂഹിക അകലം പാലിക്കല്‍, കൈകഴുകല്‍, സാനിറ്റൈസറും മാസ്‌കും ഉപയോഗിക്കല്‍ തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കോവിഡ് 19 സൃഷ്ടിച്ച പ്രയാസകാലത്തു നിന്നു സമ്പദ്ഘടനയെ പിടിച്ചുയര്‍ത്താന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായി താന്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റ് കുറച്ചു മുതല്‍മുടക്കു മാത്രം നടത്തുകയും സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ലണ്ടന്‍ മാതൃകയിലുള്ള പൊതുഗതാഗതം നടപ്പാക്കാനാണ് തന്റെ മന്ത്രാലയം ശ്രമിക്കുന്നതെന്ന് ശ്രീ, ഗഡ്ഗരി പറഞ്ഞു. ഇന്ത്യയിലെ ബസുകളുടെയും ട്രക്കുകളുടെയും ഗുണനിലവാരം കുറഞ്ഞ ബോഡി നിര്‍മാണം കാരണം 5 മുതല്‍ 7 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. എന്നാല്‍ യൂറോപ്യന്‍ മാതൃകയില്‍ നിര്‍മിച്ചാല്‍ 15 വര്‍ഷം വരെ കാലാവധി നില്‍ക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ വ്യവസായ മേഖലയ്ക്കു ഗുണകരമായ വിധത്തില്‍ അവരുടെ നല്ല മാതൃകകള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് പകര്‍ച്ചവ്യാധി രാജ്യത്തെ വിപണിയെ എത്രത്തോളം ഞെരുക്കിയിരിക്കുന്നു എന്നതിനേക്കുറിച്ച് തനിക്കു പൂര്‍ണ ബോധ്യമുണ്ടെന്നും അതേസമയം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയില്‍ നിന്നു പുറത്താകുന്നത് ഇന്ത്യക്ക്് ലോകവിപണിയില്‍ വളരെ മികച്ച അവസരമാണ് ഒരുക്കുന്നതെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഒരു വശത്ത് കൊറോണയുമായും മറുവശത്ത് സാമ്പത്തിക മാന്ദ്യവുമായും ഒരേസമയം രാജ്യവും ഇന്ത്യയുടെ വ്യവസായ മേഖലയും പൊരുതുകയാണ്- ശ്രീ. ഗഡ്കരി പറഞ്ഞു.

വിവിധ പണം അടവുകള്‍ക്കു സമയം നീട്ടി നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെ പൊതുഗതാഗതത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തണമെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ നിര്‍ദേശിച്ചു. പൊതുഗതാഗതം വേഗത്തില്‍ പുനരാരംഭിക്കുക, നികുതികള്‍ അടയ്ക്കാന്‍ സമയം നീട്ടി നല്‍കുക, എംഎസ്എംഇ ആനൂകൂല്യങ്ങള്‍ വ്യാപിപ്പിക്കുക, ഇന്‍ഷുറന്‍സ് കാലാവധി നീട്ടി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഫെഡറേഷന്‍ അംഗങ്ങള്‍ ഉന്നയിച്ചു.

mixindia

Recent Posts

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

2 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

3 hours ago

കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി.കുഞ്ഞിനെ ഒഴിവാക്കാൻ നേരത്തെയും ശ്രമിച്ചു

പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും…

3 hours ago

ജാസ്മിൻ അത് ഗബ്രിയുടെ മേൽ കെട്ടിവെച്ചതാണ്.ജാസ്മിനും ഗബ്രിയും പുറത്ത് വന്ന് വിവാഹിതരാകാനൊന്നും പോകുന്നില്ല. വേറെ കാര്യങ്ങളുണ്ട്.

ഗബ്രി-ജാസ്മിൻ ബന്ധത്തെ കുറിച്ച് അവതാരകമായ മോഹൻലാൽ ചോദിച്ചതിന് ശേഷം ഹൗസിൽ നടന്നതിനെ കുറിച്ചും സിബിൻ വെളിപ്പെടുത്തി. ഫോക്കസ് ടിവിക്ക് നൽകിയ…

4 hours ago

എന്നെ ഡൊമിനേറ്റ് ചെയ്യുന്ന ഭർത്താവിനെ എനിക്കിഷ്ടമാണ്,എനിക്ക് ഭർത്താവ് കഴിച്ച പാത്രം കഴുകണം, അടുക്കളയിൽ കയറണം;പക്ഷേ..

മലയാളികളുടെ ഇഷ്ട താരമാണ് സ്വാസിക.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.…

4 hours ago

ഞാന്‍ ഫിസിക്കലി ഒരാണ്‍ സുഹൃത്തിനെ ഹഗ്ഗ് ചെയ്യുന്നതൊന്നും പ്രണയത്തിന്റെ സിംബല്‍ അല്ല.പുറത്താണെങ്കില്‍ അവോയ്ഡ് ചെയ്ത് ഈ അവസ്ഥ വരാതെ നോക്കാമായിരുന്നു

ബിഗ്ബോസിലൂടെ പ്രേക്ഷകർ വലിയ ചർച്ച ചെയ്ത രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.തനിക്ക് ഗബ്രിയോട് ഇഷ്ടമാണെന്ന് ജാസ്മിന്‍ തുറന്നു പറഞ്ഞിരുന്നു. ജാസ്മിനെ…

5 hours ago