മലയാളത്തിന്റെ എക്കാലത്തേയും പ്രിയ്യ നടനാണ് ഇന്നസെന്റ്. സിനിമയിലെന്നപോലെ ജീവിതത്തിലും എപ്പോഴും ചിരിയും തമാശകളും നിറഞ്ഞതാണ്. സിനിമയിൽ ഉപരി രാഷ്ട്രീയ പ്രേവർത്തകൻകൂടിയായ താരം ഇപ്പോൾ പുതിയ ചിത്രത്ത്തിന്റെ തിരക്കിലാണ്. ഇന്നസെന്റിന്റെ പിറന്നാള്‍ ആഘോഷിച്ച് ലാലും സംഘവും. ചിത്രീകരണം പുരോഗമിക്കുന്ന ‘സുനാമി’ സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു പിറന്നാള്‍ ആഘോഷം. ‘മത്തായിച്ചന് ജന്മദിന ആശംസകള്‍’ എന്നെഴുതിയ ഫ്ലക്സ് റാംജിറാവു സ്പീക്കിങിലെ ഇന്നസെന്റിന്റെ സൂപ്പര്‍ഹിറ്റ് കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
കേക്ക് മുറിച്ചതിന് ശേഷം റാംജിറാവു ചിത്രീകരണ വേളയില്‍ നടന്ന രസകരമായ സംഭവവും ഇന്നസെന്റ് പങ്കുവച്ചു- അന്ന് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു നടക്കുമ്ബോഴാണ് സിദ്ദിഖും ലാലും റാംജിറാവു സ്പീക്കിങുമായി വരുന്നത്. അങ്ങനെ അഭിനയിക്കാന്‍ ചെന്നു. ഓരോ ഷോട്ട് എടുത്തുകഴിയുമ്ബോഴും ഞാന്‍ ഇവരുടെ നേരെ നോക്കും, രണ്ടുപേരും താടിയില്‍ ചൊറിഞ്ഞ് എന്തൊക്കെയോ പറയുന്നു. അന്ന് ഞാന്‍ ഉറപ്പിച്ചു, ഇത് പൊളിയാനുള്ളതാണ്. പക്ഷേ ഷൂട്ട് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ എനിക്ക് മനസ്സിലായി, ഇവര്‍ക്കു പണി അറിയാം. പിന്നീട്, ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് കണ്ടപ്പോള്‍ ഇവരോട് പറഞ്ഞു, ഈ സിനിമയുടെ അന്‍പതാം ദിവസം നമുക്ക് കാണാം. പക്ഷേ ഞങ്ങള്‍ കണ്ടത് സിനിമയുടെ നൂറാം ദിവസമായിരുന്നു, ഇന്നസെന്റ് പറഞ്ഞു.
ലാലിന്റെ തിരക്കഥയില്‍ മകന് ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി. ഗോഡ് ഫാദര്‍ ഷൂട്ടിങ്ങിനിടയില്‍ ഇന്നെസന്റ് പറഞ്ഞ ഒരു കൊച്ചു സംഭവത്തിനെ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമയുടെ തിരക്കഥ. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലാലിന്റെ മകള്‍ മോണിക്കയുടെ ഭര്‍ത്താവ് അലന് ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാലു വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ് ,മുകേഷ് , അജു വര്‍ഗീസ് , സുരേഷ് കൃഷ്ണ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.