രണ്ട് ആഴ്ചകൾക്ക് മുമ്പ് ആയിരുന്നു എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോണിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സാധാരണ കുടുംബചിത്രമാണ് ഇത്. ഒരുവിധം മലയാളികളുടെ വീട്ടിൽ എല്ലാം നടക്കുന്ന സംഭവമാണ് ഇത് എന്നതുകൊണ്ടുതന്നെ മലയാളികൾക്ക് എല്ലാം അവരുടെ ജീവിതവുമായി പെട്ടെന്നുതന്നെ കണക്ട് ചെയ്യാൻ സാധിച്ചു എന്നതാണ് ഈ സിനിമയെ എല്ലാവർക്കും പ്രിയപ്പെട്ടതു ആക്കി മാറ്റുന്നത്. ഇപ്പോൾ അഭിനന്ദന പ്രവാഹമാണ് ഇന്ദ്രൻസ് ചേട്ടന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഹോം എന്ന സിനിമയിലെ കഥാപാത്രവും താനും തമ്മിൽ ചില സാമ്യതകൾ ഉണ്ട് എന്നാണ് ഇന്ദ്രൻസ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഒരു സാധാരണ കീപാഡ് ഫോൺ ആണ് ഇന്ദ്രൻസ് ഉപയോഗിക്കുന്നത്. സാംസങ് ബി350ഇ എന്ന മോഡൽ ഫോണാണ് ഇന്ദ്രൻസ് ഉപയോഗിക്കുന്നത്. ഏകദേശം 3,000 രൂപ മാത്രമാണ് ഈ ഫോണിന് വില. ഹോം എന്ന സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രവും തുടക്കത്തിൽ ഇങ്ങനെ ഒരു ഫോൺ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇടയ്ക്ക് ഒരു സ്മാർട്ട്ഫോൺ മുതലാളി ആവാൻ ഈ കഥാപാത്രം ശ്രമിക്കുന്നുണ്ട്. അതുപോലെ സമാനമായ സംഭവങ്ങൾ തൻറെ ജീവിതത്തിലും നടന്നിട്ടുണ്ട് എന്നാണ് ഇന്ദ്രൻസ് പറയുന്നത്.
“ഒരിക്കൽ സ്മാർട്ട്ഫോൺ മുതലാളി ആവാൻ ഞാനും ശ്രമിച്ചതാണ്. മക്കളും മരുമക്കളും ഒക്കെ എന്നെ ഒരുപാട് സ്മാർട്ട്ഫോൺ പഠിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതൊന്നും ശരിയായില്ല. ഞാൻ എന്തെങ്കിലുമൊക്കെ മണ്ടത്തരങ്ങൾ കാണിക്കും. അവസാനം എന്തെങ്കിലും മിസ്റ്റേക്ക് സംഭവിക്കും. ഒടുവിൽ അത് ശരിയാക്കാൻ അവരുടെ അടുത്ത് തന്നെ ചെല്ലണം. അങ്ങനെ ആ ശ്രമം ഞാൻ ഉപേക്ഷിച്ചു” – ഇന്ദ്രൻസ് വെളിപ്പെടുത്തുന്നു.
പ്രധാനമായും രണ്ട് വിഷയങ്ങളെ കുറിച്ചാണ് ഹോം എന്ന സിനിമ ചർച്ച ചെയ്യുന്നത്. ഒന്ന് – ഇന്നത്തെ തലമുറയും മുൻപത്തെ തലമുറയും തമ്മിൽ നിലനിൽക്കുന്ന ജനറേഷൻ ഗ്യാപ്. രണ്ടാമത്തെ വിഷയം, മുൻപത്തെ തലമുറയ്ക്ക് ഇന്നത്തെ തലമുറയിലെ ടെക്നോളജി ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ. മിക്ക മലയാളി വീടുകളിലും ഉള്ള അവസ്ഥ തന്നെയാണ് ഇത്. ഒരുപക്ഷേ അതുകൊണ്ട് തന്നെയായിരിക്കണം ഈ ചിത്രം ഇത്രയും വലിയ ഒരു വിജയമായി മാറിയത്.