മലയാളി പ്രേക്ഷകരുടെ പ്രിയതാര ദമ്പതികൾ ആണ് ഇന്ദ്രജിത്തും പൂർണിമയും. നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്. രണ്ട് മക്കളും ദമ്പതികൾക്ക് ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഇരുവരും സജീവമാണ്. എങ്കിലും പൂർണിമയാണ് ഒരു പടി കൂടി ഇന്ദ്രജിത്തിനേക്കാൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവം. ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് ഇരുവരും.
സിനിമ തിരക്കുകൾക്ക് ബ്രേക്ക് നൽകിയിരിക്കുകയാണ് ദമ്പതികൾ ഇപ്പോൾ. വാഗമണ്ണിൽ ആണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒപ്പം ഇരുവരും അവധിക്കാലം ആഘോഷിക്കുന്നത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇവയെല്ലാം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.
View this post on Instagram
ഒരു ചെറിയ ഇടവേളക്കുശേഷം അഭിനയത്തിൽ ഇപ്പോൾ സജീവമാവുകയാണ് ഇന്ദ്രജിത്ത്. വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂർണിമ അഭിനയത്തിൽ തിരിച്ചെത്തിയത് എന്ന് പറയാം. താരം പ്രധാന വേഷത്തിൽ എത്തുന്ന ഒരു ചിത്രമാണ് തുറമുഖം. രാജീവ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയിലറും മറ്റും ഏറെ ശ്രദ്ധ നേടിയിരുന്നു.
View this post on Instagram
ഇന്ദ്രൻ നായകനായി ഏറ്റവും കൂടുതൽ പുറത്തിറങ്ങിയ ചിത്രമാണ് പത്താം വളവ്. സുരാജ് വെഞ്ഞാറമൂട് ആയിരുന്നു ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രം. ഈ ചിത്രം സാമാന്യം നല്ല പ്രശംസയാണ് നേടിയത്. മറ്റു പല ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്.
View this post on Instagram