അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു കുഞ്ഞിന് ഒരു അമ്മ ജന്മം നൽകുന്നത് വലിയ വാർത്ത ഒന്നുമല്ല, അവർ ഒരു സെലിബ്രിറ്റി അല്ലാത്തപക്ഷം. പക്ഷേ ഇപ്പോൾ ഒരു അമ്മയും കുഞ്ഞും ആണ് സമൂഹമാധ്യമങ്ങളിലെ താരം. ആകാശത്ത് വെച്ച് ആണ് അമ്മ ഈ കുഞ്ഞിന് ജന്മം നൽകിയത് എന്നതാണ് കൗതുകം.
ഡൽഹിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ഫ്ലൈറ്റിൽ വെച്ച് ആണ് കുഞ്ഞ് ജനിച്ചത്. ഇൻഡിഗോ എയർലൈൻസ് ഫ്ലൈറ്റിൽ ആയിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ഇന്ത്യടുഡേ ടീമാണ് ഈ വാർത്ത എക്സിക്യൂട്ടീവ് ആയി റിപ്പോർട്ട് ചെയ്തത്.
അമ്മയും കുഞ്ഞും നിലവിൽ സുഖമായി ഇരിക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഏറ്റവും കൗതുകകരമായ വസ്തുത മറ്റൊന്നാണ്, ഈ കുഞ്ഞിനു ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ആവശ്യമില്ല. ആജീവനാന്തം യാത്ര ഫ്രീ ആണ് എന്നാണ് ഇൻഡിഗോ എയർലൈൻസ് അറിയിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത വന്ന ഉടൻ തന്നെ വലിയ തരംഗം തീർത്തു. ഇൻഡിഗോ എയർലൈൻസിനെ പ്രശംസിച്ചുകൊണ്ട് ആണ് എല്ലാവരും രംഗത്തെത്തുന്നത്. ഫ്ലൈറ്റിൽ മികച്ച മെഡിക്കൽ ടീം ഉണ്ടായിരുന്നതുകൊണ്ട് ആണ് അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ഇൻഡിഗോ എയർലൈൻസ് ഒരുപാട് അഭിനന്ദനം അർഹിക്കുന്നു എന്നും എല്ലാവരും കുറിക്കുന്നു.