അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ഷെയ്ഖ് റഷീദും നിഷാന്ത് സിന്ദുവും അര്‍ധസെഞ്ച്വറി നേടി. ബൗളിംഗിലും ബാറ്റിംഗിലും തിളങ്ങിയ രാജ്ഭവയുടെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണായകമായത്.
രാജ്ഭവ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പുറമെ 35 റണ്‍സുമെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 189 റണ്‍സിന് ഇന്ത്യ പുറത്താക്കി. രാജ്ഭവയുടേയും രവികുമാറിന്റേയും മിന്നും പ്രകടനങ്ങളാണ് സ്കോര്‍ 200 കടക്കും മുമ്പേ ഇംഗ്ലണ്ടിനെ കൂടാരം കയറ്റിയത്. രാജ്ഭവ പത്തോവറില്‍ 31 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. രവി കുമാര്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. അര്‍ധ സെഞ്ച്വറി നേടിയ ജെയിംസ് റ്യൂവും വാലറ്റത്ത് ജെയിംസ് സെയില്‍സും നടത്തിയ പ്രകടനങ്ങളാണ് വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.
ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണിത്. 2000, 2008, 2012, 2018 വര്‍ഷങ്ങളിലാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയത്. 2020 ല്‍ ഫൈനലിസ്റ്റുകളായിരുന്ന ഇന്ത്യ അയല്‍ക്കാരായ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.