ഇടുക്കി: ഇടുക്കിയില്‍ ജനുവരി 9ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ജനുവരി 9ന് ഗവര്‍ണര്‍ ഇടുക്കിയില്‍ എത്തുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഭൂമിഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ ജനുവരി 9ന് ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവന് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഈ ദിവസം തന്നെ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ തൊടുപുഴയില്‍ എത്തും.
രാജ്ഭവന് മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണര്‍ ഇടുക്കിയില്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് എല്‍ഡിഎഫ് ഇടുക്കി ജില്ലാകമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ജനുവരി 9ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതിനിടെ ഗവര്‍ണര്‍ കര്‍ഷകരെ വെല്ലുവിളിക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രംഗത്തെത്തി.
കര്‍ഷകരുടെ ആശങ്ക പരിഹരിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കേണ്ടത്. കര്‍ഷകര്‍ രാജ്ഭവനില്‍ പ്രതിഷേധിക്കുന്ന ദിവസം ഗവര്‍ണര്‍ ഇടുക്കിയിലേക്ക് പോകുന്നത് വെല്ലുവിളിയാണ്.
എല്ലാവരോടും വെല്ലുവിളിയുടെ സ്വരമാണ് ഗവര്‍ണര്‍ക്കെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി.