കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മലയാള ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രണവ് മോഹൻലാൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു പ്രണയ ചിത്രമാണ് ഹൃദയം. 15 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഈ ഗാനങ്ങളാണ് സിനിമയുടെ ആത്മാവ് എന്ന് വേണമെങ്കിൽ പറയാം.
ഇപ്പോൾ കൊവിഡ് ബാധിച്ച ഈ സാഹചര്യത്തിലും ഹൃദയം എന്ന സിനിമ തീയേറ്ററുകളിൽ തന്നെ എത്താൻ ഉള്ള ധൈര്യം പകർന്നത് ആരാണ് എന്ന് വെളിപ്പെടുത്തുകയാണ് സിനിമയുടെ നിർമ്മാതാവ്. വിശാഖ് സുബ്രഹ്മണ്യമാണ് സിനിമയുടെ നിർമ്മാതാവ്. ഈ സിനിമ തിയേറ്ററുകളിൽ തന്നെ എത്താൻ ധൈര്യം പകർന്നത് സുചിത്ര മോഹൻലാൽ ആണ് എന്നാണ് വിശാഖ് പറയുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സിനിമയുടെ റിലീസ് നീട്ടി വയ്ക്കുവാൻ പലഭാഗങ്ങളിൽനിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ റിലീസുമായി മുന്നോട്ടു പോകുവാൻ ഉള്ള ധൈര്യം പകർന്നത് സുചിത്ര മോഹൻലാൽ ആണ് എന്നാണ് വിശാഖ് പറയുന്നത്.
“രണ്ടു വർഷങ്ങൾക്കു മുൻപ് ഞാനും വിനീത് ശ്രീനിവാസനും കണ്ട സ്വപ്നം. അതാണ് ഹൃദയം. തിയേറ്റർ മാത്രം സ്വപ്നം കണ്ടുകൊണ്ട് ഞാൻ നിർമ്മിച്ച സിനിമയാണ് ഹൃദയം. അത് ഇന്ന് നിങ്ങളിലേക്ക് എത്തുകയാണ്. ആഘോഷങ്ങളും ആർപ്പുവിളികളും വിസിലടികളും കൈകൊട്ടും ഹൗസ് ഫുൾ ബോർഡും കൊണ്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകൾ നിറയുകയാണ് ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രം. അപ്പുവിനെ സ്വീകരിച്ച്, വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി” – ഇതാണ് നിർമ്മാതാവ് സമൂഹമാധ്യമങ്ങളിൽ എഴുതിയത്.
കഴിഞ്ഞ ദിവസമായിരുന്നു റിലീസ് സംബന്ധിച്ച് ഒരു അനിശ്ചിതത്വം നേരിട്ടത്. ആ സമയത്ത് റിലീസ് നടത്തുവാനുള്ള ആത്മ ധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചിത്ര ചേച്ചി ആണ് എന്നാണ് വിശാഖ് സുബ്രഹ്മണ്യൻ ഫേസ്ബുക്കിൽ കൂടി ചേർത്ത്. അതേസമയം സംവിധായകൻ വിനീത് ശ്രീനിവാസനും നിർമ്മാതാവും നന്ദി പറയുന്നു. അതോടൊപ്പം തന്നെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കി തന്ന എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട് എന്നും വിശാഖ് സുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.