ഇന്ന് സോഷ്യല്‍ മീഡിയിയല്‍ നിറഞ്ഞുനില്ക്കുന്ന ഒരു പേരാണ് നടി ഹണി റോസിന്റെ. അതുകൊണ്ട് തന്നെ ഈ താരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രത്തെ ഹണി റോസ് അവതരിപ്പിച്ചു. മലയാളത്തിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളിലും ഹണി അഭിനയിച്ചിട്ടുണ്ട്.
ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹണിയുടെ അരങ്ങേറ്റം. എന്നാല്‍ 2012 ല്‍ റിലീസ് ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. പിന്നാലെ ഹണിക്ക് നിരവധി അവസരം ലഭിച്ചു. ഇന്നും മറ്റു ഭാഷാ ചിത്രങ്ങളിലും നടി അഭിനയിക്കുന്നു.
ഹണിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളിലാണ് താരം എത്തുന്നത്. പുത്തന്‍ ചിത്രങ്ങളെ പല വിധത്തിലാണ് ആരാധകര്‍ വര്‍ണിക്കുന്നത്. ക്യൂട്ട് ലുക്കെന്നും ഗ്ലാമറസെന്നുമെല്ലാം കാണാം കമന്റുകള്‍.
ഫോട്ടോഷൂട്ടിലെ എല്ലാ ചിത്രങ്ങളിലും റോസാ പുഷ്പങ്ങളോ മറ്റ് ചെറിയ പൂക്കളോ കാണാം. അവയ്ക്കിടയില്‍ നിന്ന് മൃദുവായി പുഞ്ചിരിച്ചുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്തൊരു ഭംഗിയാണ് താരത്തെ കാണാന്‍ എന്നാണ് ആരാധകര്‍ കമന്റ് കുറിച്ചത്.