മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം ഇന്ന് മലയാളത്തിലെ തിരക്കുള്ള നായികമാരില്‍ ഒരാളാണ്.
മലയാളം കൂടാതെ തമിഴ്,തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. തെലുങ്ക് താരം ബാലയ്യക്ക് ഒപ്പം അഭിനയിച്ച വീര സിംഹ റെഡ്ഡി എന്ന ചിത്രമാണ് ഹണി റോസിന്റെ പുതിയ സിനിമ.
ഇതിനിടയില്‍ ഇപ്പോഴിത വിവാഹത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം തനിക്കില്ലെന്ന് ആണ് ഹണി റോസ് പറയുന്നത്.
ഇതുവരെയുള്ള എന്റെ ജീവിതം നോക്കുകയാണെങ്കില്‍ ചെറുപ്പം തൊട്ടേ എനിക്കങ്ങനെ ഒരാഗ്രഹമില്ല. ഇനിയിപ്പോ എന്റെ എന്തെങ്കിലും കുഴപ്പമാണോന്ന് അറിയില്ലെന്നും നടി പറയുന്നു.
അതേസമയം ജീവിതത്തില്‍ ഒരു പങ്കാളി ഉണ്ടാവുന്നത് നല്ലതാണ്. ഇഷ്ടവുമാണ്. പക്ഷേ കല്യാണം എന്ന് പറയുന്ന ആ ദിവസവും അതിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ബഹളവും എനിക്ക് ചിന്തിക്കാന്‍ പറ്റുന്നില്ലെന്നാണ് ഹണി പറയുന്നത്.
മറ്റൊരാളുടെ കല്യാണത്തിന് പോകുന്നത് പോലും തനിക്ക് ഇഷ്ടമല്ലെന്നും ഹണി റോസ് പറയുന്നു.ക്യാമറയും ആളുകളും ബഹളവുമൊക്കെയായിട്ട് ചെറുക്കനും പെണ്ണിനും പോലും അത് ആസ്വദിക്കാന്‍ പറ്റാറില്ല എന്നും ഹണി കൂട്ടിച്ചേര്‍ത്തു.
കുറേ പൈസ ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ആളുകളെ വിളിക്കുന്നു, കുറേ ഭക്ഷണം കൊടുക്കുന്നു, എന്നാല്‍ ചിലര്‍ വന്നിട്ട് പറയും
പെണ്ണിന് നിറമില്ല, ആഭരണം കുറവാണ് എന്ന്.
ചിലര്‍ പറയും ചെക്കനെ കാണാന്‍ കൊള്ളില്ല, എന്നൊക്കെ. ഇതിനിടയില്‍ ചെറുക്കനും പെണ്ണും വിയര്‍ത്ത് കുളിച്ച് നില്ക്കുകയായിരിക്കും. അതുകൊണ്ട് തന്നെ വിവാഹമെന്ന സങ്കല്‍പ്പത്തോട് തനിക്കൊട്ടും യോജിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആണ് ഹണി റോസ് പറയുന്നത്.