സോഷ്യൽ മീഡിയയിൽ താരമാണ് ഹണി റോസ്.നിരവധി ആരാധകരാണ് താരത്തിനുള്ളത്.താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോകള്‍ വൈറലാവുകയാണ്.പിങ്ക് നിറത്തിലുള്ള ബോഡിക്കോണ്‍ ഡ്രസ്സിലുള്ള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഷോള്‍ഡര്‍ സ്ട്രാപ്പ് സ്റ്റൈലിലുള്ള ഡ്രസ്സില്‍ താരം അതിസുന്ദരിയാണ. ചെവിയില്‍ പിങ്ക് നിറത്തിലുള്ള ഒരു പൂവും വച്ചാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.ഫോട്ടോഗ്രാഫറായ ബാല്‍ജിത്ത് ടിഎം ആണ് താരത്തിന്റെ പുത്തന്‍ ഫോട്ടോകളെടുത്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രജിഷ ശശി ആണ് താരത്തിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്.
2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്കെത്തുന്നത്.ആദ്യ സിനിമക്കു ശേഷം തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളില്‍ നിന്നും താരത്തിന് അവസരങ്ങളെത്തി. 2012ല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയാണ് താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്യുന്ന നടിയായിട്ടാണ് ഹണിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.നിരന്തരം ബോഡി ഷെയ്മിങ്ങ് കമന്റുകളും താരത്തിന് കേള്‍ക്കേണ്ടി വരാറുണ്ട്. ഓരോതവണയും പുത്തന്‍ സ്റ്റൈലിലാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. താരത്തിന്റെ ഓരോ ലുക്കും ആരാധകരേറ്റെടുക്കാറുണ്ട്.